ഞാൻ ചെറിയമ്മയെ നോക്കി.. വിഷയമാണ് എന്ന് ചെറിയമ്മ കണ്ണു കാണിച്ചു.
കുഞ്ഞി…. മനസ്സിൽ വിളിച്ചുകൊണ്ട് ഞാൻ പല്ല് കടിച്ചു.
അവളുടെ അഞ്ചെടി വെട്ടി നാലടി ആക്കണം കള്ളപ്പന്നി
അതുപിന്നെ സ്വന്തം അനിയത്തിയെ വഴിക്ക് തടഞ്ഞുനിർത്തി അവരാതം പറഞ്ഞ ഇങ്ങനെയൊക്കെ ഉണ്ടാകും.. അവളെ വന്നു കരഞ്ഞതേ.. എന്റെ മുന്നിലാ……. വിട്ടുകൊടുക്കാതെ ഞാൻ ഉറക്കെ പറഞ്ഞു.
ആദ്യം തിരിഞ്ഞു നോക്കിയത് ചേച്ചിയാണ്.. അല്പനേരം എന്നെ നോക്കി ശേഷം ചേച്ചി ഒന്ന് പുഞ്ചിരിച്ചു.. ശേഷം അമ്മയെ നോക്കി കണ്ണു കാണിച്ചു.. ഓഹോ അപ്പൊ അവൾ അമ്മയുടെ ദേഷ്യം കണ്ടിട്ട് വെറുതെ അമ്മയോട് ഒപ്പം നിന്നതാണ്… ഞാൻ അമ്മയെ നോക്കി.. ഒരു പരുക്കൻ ഭാവത്തിൽ എന്നെ നോക്കുകയാണ്.. ചുണ്ട് അല്പം കൂർത്തിട്ടുണ്ട്.. മൂക്കിൻറെ അറ്റം ഒക്കെ ചുവന്നിരിക്കുന്നു.
അതിനല്ലേ ഹിന്ദു പോലീസും കോടതിയും ഒക്കെ.. ഇങ്ങനെ കേട്ടതിനൊക്കെ പണ്ട് പോയി ഉണ്ടാക്കിയ പ്രശ്നങ്ങൾ ആണ് ഇപ്പോഴും തീരാത്തത്…… അമ്മ കട്ട കലിപ്പിൽ എന്നെ നോക്കി പറഞ്ഞുകൊണ്ട് വീണ്ടും തിരിഞ്ഞു.
പോലീസുകാർ കൊടുക്കുന്ന ഇടി ഞാൻ കൊടുത്തു എന്ന് കൂട്ടിയാൽ പോരെ…… ഞാൻ നിസ്സാരമട്ടി പറഞ്ഞു.. ചെറിയമ്മ അതുകേട്ടതും ഒന്ന് കുലുങ്ങി ചിരിച്ചു.. അമ്മ ചെറിയമ്മയെ തിരിഞ്ഞുനോക്കി ഒന്ന് കലിപ്പിച്ചു നോക്കിയതും സ്വിച്ച് ഇട്ടതുപോലെ ചെറിയമ്മ നല്ല കുട്ടിയായിട്ട് ഇരുന്നു.
ഞാൻ ചേച്ചിയെ നോക്കി എന്തു ചെയ്യും എന്ന് കൈകൊണ്ട് ചോദിച്ചു.. സ്വാഭാവികമായിട്ടും ചേച്ചി കൈമലർത്തി.