കുറച്ചു നാൽകൂടി തേൻ വണ്ട് ആയി ആർമ്മദിക്കാൻ ഉള്ളതായിരുന്നു അത് പോയി. അല്ലേലും കെട്ട് കഴിഞ്ഞു ഇത് താൻ നിറുത്താൻ പോകുന്നില്ല. പിന്നെ ഒരു ആശ്വാസം ഉള്ളത്. പെട്ടന്ന് കല്യാണം തീരുമാനിച്ചത് കൊണ്ട് റോസിന്റെ പഠിപ്പ് നിർത്തില്ല ഏതാണ്ട് ഒന്നര വർഷം എടുക്കും അതുവരെ അവൾ ക്ലാസ്സ് ഉള്ളപ്പോൾ അവളുടെ വീട്ടിലും ഇല്ലാത്തപ്പോൾ ഇവിടെയും ആയിരിക്കും കൊള്ളാം. അതു കഴിഞ്ഞുള്ള കാര്യം പിന്നെ
നാട്ടിൽ ചെന്ന പാടെ ജിജോ മുതലാളിയെ വിളിച്ചു അവൻ നേരെ ആ ഫയൽ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് കൊടുത്തു. അവിടെ നിന്നും അവൻ ബിൻസിയുടെ അപ്പോയിന്റ്മെന്റ് വാങ്ങി കൊണ്ട് വന്നു അത് അവൾക്ക് നേരിട്ട് കൊടുക്കാം സന്തോഷമാകും. നാട്ടിൽ ചെന്ന പാടെ അവൻ എല്ലാവർക്കും ഉള്ള മെസ്സേജ് അയച്ചു
ബിൻസിയുടെ വീട്ടിലേക്കുള്ള വഴിയിൽ ബൈക്ക് ഓടിക്കുകയായിരുന്നു അവിടെ എത്തിയില്ല പെട്ടന്ന് ബൈക്ക് നിന്നുപോയി . അവൻ എത്ര ശ്രമിച്ചിട്ടും വണ്ടി ഓൺ ആയില്ല. ഭാഗ്യത്തിന് അടുത്ത് ഒരു ബൈക്ക് വർക്ക് ഷോപ്പ് ഉണ്ട് അവൻ അവിടെ വരെ വണ്ടി തള്ളി ഏതാണ്ട് അര കിലോമീറ്റർ ഉണ്ടായിരുന്നു അവിടെ എത്തി വണ്ടി കൊടുത്തു. എന്നിട്ട് അവൻ അടുത്തുള്ള കടയിൽ നിന്നും ഒരു നാരങ്ങ വെള്ളം കുടിച്ചു എന്നിട്ട് വണ്ടി വല്ലതും കിട്ടുമോ എന്നറിയാൻ അവൻ അവിടെ നിന്നും. പെട്ടന്ന് ഫോൺ ഇരമ്പി. മെസ്സേജ് ആണ്
ധന്യ……. റോസിന്റെ കസിൻ തന്റെ പഴയ ക്ലാസ്‌മേറ്റ്
ടാ ഞാൻ നാളെ ചെന്നൈയിൽ നിന്നും എത്തും ഞാൻ വിളിക്കാം എനിക്ക് ഒരു സ്ഥലം വരെ പോകണം നിന്റെ ഹെല്പ് ആവശ്യമാണ്. പിന്നെ മനസമ്മതം കൂടാലോ