വീണ്ടും കാണാം എന്ന ഉറപ്പിൽ ഇരുവരും അവിടെ നിന്നും രണ്ടു ദിക്കിലേക്ക് വേർപിരിഞ്ഞു. നീലിമ കർണാടകയിൽ ഉള്ള അവളുടെ എസ്റ്റേറ്റിലേക്കും ജിജോ മുതലാളിയുടെ ഡോക്യുമെന്റ് വാങ്ങി തിരികെ കേരത്തിലേക്കും. അവന്റെ മനസ് ശൂന്യമായിരുന്നു. വേറെ പോലെയുള്ളവൾ അല്ലാ താൻ രഹസ്യമായി ആണെകിലും താലി കെട്ടിയ പെണ്ണ് ആണവൾ. താലി കെട്ടിയ ശേഷം ഉള്ള ഒരു ഹണിമൂൺ ആണ് തങ്ങൾ അവിടെ കൂടിയത്. ആകെ ആശ്വാസം അവളുടെ വീണ്ടും കാണാം എന്നുള്ള ഒരു ഉറപ്പ് ആണ് അതും ഹൃദയത്തിൽ നിന്നുള്ള ഉറപ്പ്. കാണും താൻ ഉറപ്പായും തന്റെ ഭാര്യയെ.
പോകുന്നതിനു മുൻപ് അവൾ എസ്റ്റേറ്റ് എവിടെ ആണെനന്നും അതിന്റെ അഡ്രെസ്സ് ഒക്കെ പറഞ്ഞു. താൻ ഇനി കേരത്തിൽ വരികയില്ല എന്നും ഇനി ആരോരും അറിയതെ ഒരു അജ്ഞാത ജീവിതം ആണ് തനിക്കൊന്നും അവൾ പറഞ്ഞു. തന്നെ സ്നേഹിച്ച ബന്ധുക്കൾ എല്ലാം തന്റെ സ്വത്ത് കണ്ണ് വച്ചാണ്. അച്ഛനും അമ്മയും മരിച്ചു കൂടിപ്പിറപ്പ് ആരുമില്ല. ഇനി നീ ആണ് എനിക്ക് ആശ്രയം. ഞാൻ അവിടെ ചെന്ന് എല്ലാം സെറ്റ് ആക്കി നിന്നെ വിളിക്കാം നീ ഇടക്ക് പോയി വന്നാൽ മതി. ഞാൻ വാക്ക് തന്നപോലെ നിനക്ക് ഒന്നും സംഭവിക്കില്ല. അവിടെ നിനക്ക് വേറെ ഒരു ഐഡന്റിറ്റി ആണ്. ഞാൻ എന്റെ എല്ലാ കോൺടാക്ട് ഇവിടെ കളയുകയാണ് ഞാൻ നിന്റെ ഫോണിൽ എന്നെ വിളിക്കാൻ ഉള്ള നമ്പർ അയച്ചിട്ടുണ്ട് അത് നിന്റെ ഫോണിൽ നിന്നും വിളിക്കണ്ട. പകരം വേറെ ഒരു ഫോണും ഒരു കണക്ഷനും എടുത്ത് അതിൽ നിന്നും ഒരു ok എന്ന് ഈ നമ്പറിൽ SMS അയക്ക്. ഞാൻ നിന്നെ വിളിക്കുനതാണ്.