ധന്യ . ഇച്ചായൻ ചെന്നൈക്ക് തിരികെ പോയി
ജിജോ. എത്ര നാൾ ഉണ്ട് ഇവിടെ
ധന്യ. ഒന്നര ആഴ്ച കാണും
ജിജോ. ഇച്ചായൻ അപ്പോൾ വരുമോ
ധന്യ. വരും നിങ്ങളുടെ മനസ് ചോദ്യം കഴിയുമ്പോൾ പോകും ഞാൻ നിങ്ങളുടെ കല്യാണം കഴിഞ്ഞു മാത്രമേ പോകു
ജിജോ. അത് കൊള്ളാം അപ്പോൾ നിന്നെ ഒന്ന് കാണാം
ധന്യ. അത് പറയാൻ ആണ് നിന്നെ വിളിച്ചേ നാളത്തെ കഴിഞ്ഞു നഎന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ ആരോടും പറയണ്ട
ജിജോ. എന്തിനാണ്
ധന്യ. ഒരു സർട്ടിഫിക്കറ്റ് അതിന്റെ കാര്യാമാണ് ആരും അറിയണ്ട. പിന്നെ നമ്മൾ പോകുന്ന കാര്യം റോസ് പോലും അറിയണ്ട കുറച്ചു ദൂരെ ആണ് രാവിലെ തന്നെ പോകണം
ജിജോ. Ok
അവൻ കിടന്നു എന്താണ് അവളുടെ ആവശ്യം എന്നാലോചിച്ചു ഒപ്പം നീലിമ പറഞ്ഞ കാര്യം ആ കാര്യം ഓർത്തപ്പോൾ അവൾ ശ്രദ്ധിക്കാൻ പറഞ്ഞ ഒരുവന്റെ കാര്യം മനസ്സിൽ വന്നു. അവൻ ആ പേര് കേട്ടപ്പോൾ മനസ്സിൽ വന്നത് മറ്റൊരുത്തന്റെ പേര് ആണ്
ബിന്റോ
അവനെ കാണണം അവനു മാത്രമേ അറിയാൻ സാധിക്കൂ. ഇപ്പോൾ തന്നെ പോകണം ജിജോ സമയം നോക്കി പത്തു മണി ആയിരുന്നു താഴെ അപ്പനും അമ്മച്ചിയും കിടന്നു. ജിജോ ട്രാക്ക് സ്യൂട്ട് പാന്റ് ഇട്ടു ഒരു ടി ഷർട്ടും ഒരു ചെറിയ ടോർച് എടുത്തു ഒപ്പം ഒരു ചെറിയ കത്തിയും പിന്നെ പതിയെ വീട് വിട്ട് ഇറങ്ങി. ബിന്റോയുടെ വീട് ലക്ഷ്യമാക്കി നടന്നു. നീലിമ പറഞ്ഞ കാര്യം നോക്കുന്നതിനായി
(തുടരും )