“എനിക്ക് …….അപ്പന് …………….ശരിക്കും നല്ല ഒരു ഗിഫ്റ്റ്..ക്രിസ്തുമസിന്…”
അവനു പറയാൻ കഴിഞ്ഞില്ല.
പതഞ്ഞൊഴുകുന്ന സ്നേഹം വാക്കുകളെ തല്ലിയൊടിച്ചു.
അൽപ്പം കഴിഞ്ഞ് അപ്പൻ പോയിക്കഴിഞ്ഞ് അവനെഴുന്നേറ്റു. ക്രിസ്തുമസ് ട്രീയുടെ അടുത്തേക്ക് പോയി. അവിടെയെത്തിയപ്പോൾ അമ്മയും സെലിനും സിസിലിയും അവനെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്നു.
അവരുടെയടുത്ത് അപ്പനും.
അവനടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ അവനെ കെട്ടിവരിഞ്ഞു.
“ഞാൻ ഇത് ഒരിക്കലും മറക്കത്തില്ല തൊമ്മച്ചാ…”
അവരോടൊപ്പം നിന്ന് അവനെ കെട്ടിപ്പിടിച്ച് അപ്പൻ പറഞ്ഞു.
ഓരോ ക്രിസ്തുമസ്സിനും അവരത് ഓർത്തു . അതെക്കുറിച്ച് പറഞ്ഞു. ഇപ്പോൾ പക്ഷെ മുപ്പത് വർഷങ്ങളായി അപ്പന്‍ മരിച്ചിട്ട്.
ആ കഥയോര്‍ക്കാന്‍ അപ്പനില്ല ഇപ്പോള്‍…
[അവസാനിച്ചു]