അവൻ കോൾ അറ്റണ്ട് ചെയ്ത ചെവിയോട് ചേർത്തു.
” സ്വാമി പറ…? ”
അപ്പുറത്ത് സംസാരം.
” ഞാനിവിടെ കഫെറ്റീരിയൽ ഉണ്ട് ആ തുടങ്ങാനായോ..? ഒക്കെ ഞാൻ താഴേക്ക് വരികയാണ് ”
ശിവയുടെ സംസാരത്തിൽ നിന്നും മീറ്റിംഗ് ആരംഭിക്കാൻ ആയി എന്ന് മനസ്സിലായതും സ്റ്റെല്ലയും തന്റെ കോഫി പെട്ടെന്ന് തന്നെ കുടിച്ചു തീർത്തു.
ശിവ വാഷ് റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി സ്റ്റെല്ലയെ കാത്ത് നില്കാതെ നടന്നു..
” ശിവാ.. വെയിറ്റ് ”
അവളുടെ വിളി കെട്ട് ശിവ തിരിഞ്ഞു.
” ഒന്ന് കാത്ത് നിക്കാൻ പോലും ടൈം ഇല്ലേ..
ഇങ്ങനെ ഒന്നും ആയിരുന്നില്ലാലൊ..? ”
സാരിയുടെ മുന്താണി കൂടി പിടിച്ച് അവളും അവനൊപ്പം നടന്ന് എത്തി.
അതിനു മറുപടി ആയി അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്..!!
ലിഫ്റ്റ് ഇറങ്ങി താഴേക്ക് എത്തിയതും സ്റ്റെല്ല നേരെ തൻറെ ക്യാബിനിൽ പോയി ലാപ്ടോപ്പ് എടുത്ത് ബോർഡ് മീറ്റിംഗ് നടക്കുന്ന മീറ്റിംഗ് റൂമിലേക്ക് നടന്നു..
അകത്ത് ചെന്നതും അവളുടെ മാനേജറും ഡി ജി എമ്മും കൂടെ തന്നെ ശിവയും സ്വാമിയും ഒപ്പം പുറത്തുനിന്ന് വന്ന മൂന്നുപേരും ആണ് ഉണ്ടായിരുന്നത്..
” ഗുഡ് മോർണിംഗ് ടു ഓൾ.. മൈ നെയിം ഇസ് ശിവാനന്ദ് ചന്ദ്ര ഗൗഡ..!! നിലവിലെ SCG ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആണ്.. മൈ സിൻസിയർ താങ്ക്സ് ടു ഓൾ ഹൂ ഗാതെർഡ് ”
ശിവയാണ് കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയത് ഇപ്പോൾ എത്തി നിൽക്കുന്നതും പ്രൊജക്ടിൽ ഇതുവരെ എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർത്തിട്ടുണ്ടെന്നും ഇനി മുന്നോട്ട് വരാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും തന്റെ പ്ലാൻ അവൻ വ്യക്തമായി പ്രസന്റ് ചെയ്തു..