” താങ്ക്യൂ ”
അയാൾക്കൊരു നന്ദി പറഞ്ഞ ശേഷം സ്റ്റെല്ല കോഫി ചുണ്ടോട് ചേർത്തു.
” പെട്ടെന്ന് എന്താ ശിവ ഒരു ബോർഡ് മീറ്റിംഗ് വിളിച്ചിരിക്കുന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?? ”
അവൾ പതിയെ പുതിയ വിഷയത്തിലേക്ക് കടന്നു.
” ഇമ്പോര്ടന്റ്റ് മീറ്റിംഗ് തന്നെ ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ട് കംപ്ലീറ്റ് ആകുന്നതിനു മുന്നേ പുറത്തുന്നൊരു ടീമിൻറെ അപ്രൂവൽ വേണമെന്ന് ഞാൻ പറഞ്ഞതോർക്കുന്നുണ്ടോ..?? ”
” യെസ്..!! എന്നോട് ഒരിക്കൽ അതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടായിരുന്നു ”
” അതുതന്നെ കാര്യം അവർ വന്നിട്ടുണ്ട് ഫ്രം ഫിലിപ്പിൻസ് !! അവർക്ക് ഇതുവരെ കമ്പ്ലീറ്റ് ചെയ്ത പ്രോജക്ട് ഡീറ്റെയിൽസ് കൊടുത്ത് പ്രൊജക്റ്റിന്റെ ഫ്യൂച്ചർ പറഞ്ഞ് കൺവിൻസ് ആക്കണം ദേ ആർ അവർ ഇൻസ്റ്റെർസ് !!
ഇനി മുന്നോട്ടുപോകുമ്പോൾ ചിലപ്പോൾ അവരുടെ ഇട പെടൽ കൂടി ഉണ്ടാകും ”
അവൻ കുടിച്ചു തീർത്ത ഗ്ലാസ് സൈഡിലേക്ക് മാറ്റി വച്ചു.
” അവർ കംപ്ലീറ്റ്ലി വേറെ ഗ്രൂപ്പ് ആണോ അതോ SCG യുടെ തന്നെ ആൾക്കാർ ആണോ..? ”
സ്റ്റെല്ല തന്റെ സംശയം മറച്ചു വച്ചില്ല.
” ടു ബി ഹോണസ്റ്റ് ഇത് കോടികളുടെ പ്രോജക്ട് ആണ് ഇത്രയും വലിയ അമൗണ്ട് എനിക്ക് ഒറ്റയ്ക്ക് ഫണ്ടിംഗ് ചെയ്യാൻ കഴിയില്ല മാത്രമല്ല ഞാൻ ചെയ്ത് കഴിഞ്ഞാൽ ഇൻ കം ടാക്സും എൻഫോഴ്സ്മെന്റും ഒക്കെ എന്റെ ഓഫീസിൽ കേറി ഇറങ്ങും..!! എല്ലാവരോടും ഞാൻ മറുപടി പറയേണ്ടിവരും സൊ ഒരു പാർട്ണർഷിപ്പ് ഉള്ളത് നല്ലതാണ് എന്ന് എനിക്ക് തോന്നി..!! ”
ശിവ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവന്റെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങി.