രണ്ടാമത്തേത് ഒറ്റ നോട്ടത്തിൽ ഒരു ടെഡിയാണെന്ന് തോന്നുന്നത് കൊണ്ട് തന്നെ ആർക്കും സംശയം തോന്നില്ല…
ശിവയോട് ഓരോന്ന് സംസാരിച്ചു കൊണ്ട് തന്നെ ഹാളിലെ അലമാരയിലേക്ക് ആൽബി അതും കൊണ്ടു വച്ചു..
” എടീ ഞാൻ ഓൺലൈനിൽ നോക്കിയിരുന്നു പക്ഷേ മഴയായതുകൊണ്ട് എല്ലായിടത്തും അധികം സമയം ആണ് കാണിക്കുന്നെ..”
” അയ്യോ ഇപ്പൊ എന്താ ചെയ്യാ..?? ”
അവളും ആകെ വിഷമിച്ചു തുടങ്ങിയിരുന്നു.
” ഒരു കാര്യം ചെയ്യാം ഞാൻ പെട്ടെന്ന് പോയി വാങ്ങിയിട്ട് വരാം ആകെ 15 മിനിറ്റ് ദൂരമല്ലേ ഉള്ളൂ..!! ഞാൻ വേഗം പോയിട്ട് വരാം ”
” ആൽബി അത് വേണോ..?? ”
പുറത്ത് പോകാൻ ഉള്ള ആൽബിയുടെ തീരുമാനം സ്റ്റെല്ലയ്ക്ക് അംഗീകരിക്കാൻ പറ്റിയില്ല.
ശിവയുടെ സ്വഭാവം അറിയുന്നതു കൊണ്ട് തന്നെ ഇപ്പോൾ താൻ അവൻറെ കൂടെ തനിച്ചാവുന്നത് നല്ലതിനല്ല എന്ന് ഉള്ളിൽ നിന്ന് ആരോ പറയും പോലെ…
” അതു കുഴപ്പമില്ല ആൽബി കുറച്ച് സമയം ആയാലും വേണ്ടില്ല ഓർഡർ ചെയ്താൽ മതി ”
സ്റ്റെല്ല അത് സമ്മതിച്ചില്ല എങ്കിലും ആൽബിയുടെ മനസ്സ് ആദ്യമെ സജ്ജമായിരുന്നു ഇനി പുറകോട്ട് പോകുന്നതിനെ പ്പറ്റി അവൻ ചിന്തിക്കാൻ കൂട്ടാക്കിയില്ല..
” എടീ ഞാൻ വേഗം പോയിട്ട് വരാം നീ അതുവരെ ശിവക്ക് കമ്പനി കൊടുത്തിരിക്ക്.. ഒന്നുമില്ലെങ്കിലും നിൻറെ ബോസ് അല്ലേ ” അതിനോടകം ആൽബി ഹാളിൽ ക്യാമറ വൃത്തിയായി സെറ്റ് ചെയ്തിരുന്നു..
അപ്പോഴേക്കും മഴ കുറച്ചു ശക്തി പ്രാപിച്ച് തുടങ്ങിയിരുന്നു.. ആൽബി ഒന്നും അറിയാത്തത് പോലെ അന്ന മോളെയും അവൻറെ കൂടെ എടുത്തു.