ഡ്രസ്സ് മാറി എല്ലാംകൊണ്ടും ഫ്രഷായി അവർ ഹാളിൽ വർത്തമാനം പറഞ്ഞിരിക്കുന്ന സമയമായിരുന്നു അത്…..
അപ്പോഴേക്കും ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി മഴയ്ക്കുള്ള ആരംഭം തുടങ്ങിയിരുന്നു…
പെട്ടെന്ന് അത്യുഗ്രമായ പ്രകാശത്തോടെ ഒരു ഇടിമിന്നൽ കടന്നു വന്നതും അതിനു തൊട്ടു പുറകെ മഴയെ അറിയിച്ചു കൊണ്ട് ഇടിമുഴക്കം അതി ഗാംഭീര്യത്തോടെ കടന്നുവന്നു..
പുറത്ത് ചാറ്റൽ മഴ ചെറുതായി തൂളി തുടങ്ങിയിരിക്കുന്നു അന്തരീക്ഷത്തിൽ തണുപ്പ് പടർന്ന് തുടങ്ങി..
” ടിംഗ്….!! ”
കോളിംഗ് ബെൽ ശബ്ദം കേട്ടതും രണ്ടുപേരുടെയും നോട്ടം വാതിൽക്കൽ ആയി.. ആൽബി സ്റ്റെല്ലയെ ഒന്ന് നോക്കിയ ശേഷം എഴുന്നേറ്റ് നേരെ പോയി വാതിൽ തുറന്നു..
വാതിൽ തുറന്നതും ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്ന അതീഥിയെ കണ്ട് ആൽബിൻ ഒന്ന് അമ്പരന്നു… അത് ശിവയായിരുന്നു..!!
അവൻ കയ്യിൽ ചെറിയൊരു ബോക്സും പിടിച്ച് അവരുടെ വാതിൽക്കൽ നിന്നു.
” അകത്തേക്ക് ക്ഷണിക്കുന്നില്ലെ..??
ശിവ ആൽബിയെ നോക്കി ചോദിച്ചതും ആൽബി ശിവക്ക് ഷെയ്ക്ക് ഹാൻഡ് നൽകി അകത്തേക്ക് സ്വീകരിച്ചു.
അപ്പോഴേക്കും അടുത്ത ഒരു മിന്നൽ കൂടി കടന്നുവന്നു ചെറിയ സെക്കൻഡുകളുടെ ഗ്യാപ്പിൽ ഒരു ഇടിമുഴക്കവും…
ശിവ അകത്തേക്ക് കടന്നിരുന്നതും കിച്ചണിൽ നിന്നും പെട്ടെന്ന് പുറത്തേക്ക് വന്ന സ്റ്റെല്ല അവനെ കണ്ട് ഞെട്ടിപ്പോയി…!!
പ്രതീക്ഷിച്ചില്ല എങ്കിലും സർപ്രൈസ് ആയിട്ടുള്ള ശിവയുടെ കടന്നു വരവ് അവൾക്ക് ശരിക്കും സന്തോഷം നൽകി..
” ശിവ താങ്ക്യൂ ഫോർ കമിംഗ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..!! “