പോലീസ് സ്റ്റേഷനിൽ നടന്ന കാര്യങ്ങളും അവൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ശിവയുടെ ഇടപെടൽ കൊണ്ട് ഉണ്ടായ രക്ഷപ്പെടലും എല്ലാം അവൾ അവനോട് പങ്കുവെച്ചു.
കുറെ നാളുകൾക്കു ശേഷം ആയിരുന്നു സ്റ്റെല്ല ഇതുപോലെ വാതോരാതെ സംസാരിക്കുന്നത് അവൻ ഒരു ലിസണർ മാത്രമായിരുന്നു അപ്പോൾ..
പെണ്ണ് കൈകൾ കൊണ്ട് ആക്ഷൻ കാണിച്ചു മനസ്സു നിറഞ്ഞ ചിരിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു ശിവ കൗതുകത്തോടെ ഒരുപാട് പ്രണയത്തോടെ അവൾ പറയുന്നത് അതേ പടി കേട്ടിരുന്നു…
” അപ്പോൾ ശിവ നാളെ ഉണ്ടാവില്ല എന്ന് ഉറപ്പാണോ ?? ”
” യെസ് സ്റ്റെല്ല..!! ഇന്ന് വൈകുന്നേരം തന്നെ ഞാൻ ചിലപ്പോൾ ഫിലിപ്പീൻസിന് പോകും ”
” ഓക്കേ ”
കുറച്ച് അധികം സമയമെടുത്താണ് അവർ ലഞ്ച് കഴിച്ചത്.
വൈകുന്നേരം നേരത്തെ തന്നെ സ്റ്റെല്ലാ വീട്ടിലേക്ക് എത്തുകയും ചെയ്തു..
പിറ്റേദിവസം അവൾ എഴുന്നേൽക്കുമ്പോൾ തന്നെ അവളുടെ ഫോണിൽ ശിവയുടെ വക ഹാപ്പി ബർത്ത് ഡേ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു..
തന്റെ കസിൻസും ഫ്രണ്ട്സും ഫാമിലിയും എന്ന് വേണ്ട കുറച്ച് വേണ്ടപ്പെട്ടവരെല്ലാം അവളെ വിഷ് ചെയ്തിട്ടുണ്ടായിരുന്നു..
എല്ലാവർക്കും സമയം പോലെ മറുപടി കൊടുത്തും മെൻഷൻ ചെയ്തവരെ റീ
മെൻഷൻ ചെയ്തും ചില മറ്റു പരുപാടികളുമായും അവൾ സമയം ചെലവഴിച്ചു..
ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ അടുത്താണ് കേക്കുമായി ആൽബി കേറി വന്നത്.
അപ്പോഴേക്കും റോയിസ് പാപ്പനും ആന്റിയും എത്തിയിട്ടുണ്ടായിരുന്നു അതിനുപുറമേ തങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റ് മെറ്റ്സിനെയും അവർ വിളിച്ചു..