ഏകദേശം അര മുക്കാൽ മണിക്കൂർ കൊണ്ടാണ് സ്റ്റെല്ല ബാത്റൂമിൽ നിന്നും ഇറങ്ങിയത്..
” അല്ലടി വ്യാഴാഴ്ച ആരെയെങ്കിലും നീ വിളിക്കുന്നുണ്ടോ ?? ”
” എനിക്ക് അങ്ങനെ വിളിക്കാൻ മാത്രം ഓഫീസിൽ ക്ലോസ് ഫ്രണ്ട്സ് ഇല്ല.. പിന്നെ ഞാൻ ശിവയെ വിളിച്ചാലൊ എന്ന് ആലോചിക്കുകയാണ്.. ആൽബി ”
സ്റ്റെല്ലാ നനഞ്ഞ മുടി ടർക്കി ഉപയോഗിച്ച് കെട്ടിവെക്കുമ്പോൾ ആൽബിയോട് അഭിപ്രായം ചോദിച്ചു.
” ആം നീ വിളിച്ചു നോക്ക്.. ഞാൻ റോയിപ്പാപ്പനോടും ആന്റിയോടും വരാൻ പറഞ്ഞിട്ടുണ്ട്.. പിന്നെ നമുക്ക് ഇവിടെ അപ്പാർട്ട്മെന്റിൽ തൊട്ടടുത്തുള്ള രണ്ടു മൂന്ന് പേരെയും വിളിക്കാം അത്രയും ആൾക്കാര് പോരെ ?? ”
” ഓ അതൊക്കെ മതി..!!! ”
” പിന്നെ ഫുഡ് നമുക്ക് ഉണ്ടാക്കണമോ അതോ പുറത്തുനിന്ന് വാങ്ങണോ ? ”
” നമുക്കുണ്ടാക്കാം ആൽബി അതാ നല്ലത് ” ചെറിയ ചെറിയ ബർത്ത്ഡേ ഡിസ്കഷൻ പുരൊഗമിക്കുമ്പോൾ അവർ കഴിഞ്ഞു പോയ സംഭവത്തെ മനഃപൂർവ്വം മറക്കാൻ ശ്രമിച്ചു..
എങ്കിലും രണ്ടുപേരുടെയും ഉള്ളിൽ അവൻ ആരാണെന്നും എന്തിനു വന്നു എന്നുള്ള ചോദ്യം ബാക്കി നിൽക്കുന്നുണ്ടായിരുന്നു..????
പിറ്റേ ദിവസം ആകാശം തെളിഞ്ഞു നിന്നിരുന്ന ദിവസമായിരുന്നു കുറച്ചു ദിവസത്തെ മഴയ്ക്ക് ശേഷം ചെറിയൊരു ഇടവേള കിട്ടിയത് പോലെ…
തണുത്ത ഭൂമിയിൽ നിന്നും ഉയർന്ന വായുവിന് പ്രത്യേക മണമായിരുന്നു..!!
ഒരു ഇളം പച്ചക്കളറുള്ള സാരിയിൽ ചുവന്ന ബ്ലൗസ് അവൾക്ക് നല്ല മാച്ച് ആയിരുന്നു..
പുഞ്ചിരിച്ച മുഖത്തോടെ അന്നത്തെ ദിവസം അവൾ അടുത്തറിയുന്ന കുറച്ചു പേർക്കെല്ലാം ചോക്ലേറ്റ് കൊടുത്തു..