അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

”  വിഷ്ണു എന്നൊ മറ്റൊ ആന്ന് തോന്നുന്നു.. എനിക്ക് കറക്റ്റ് അറിയില്ല..!!  എന്നാ പറ്റി ചേട്ടായി..??  ”
സജിന്റെ  മറുപടി കേട്ടതും കുറച്ച് സമയത്തേക്ക് ആൽബിക്ക് എന്തൊക്കെയോ മനസിലാവാതെ  വന്നു.

‘  പരസ്പരം  കണക്റ്റ് ആവാത്ത എന്നാൽ റിലേറ്റഡ് ആവുന്ന എന്തൊക്കെയോ കാര്യങ്ങൾ സംഭവിക്കുന്നുണ്ട് ‘

” നീയാ  ഏജൻറ് പയ്യനെ വിളിച്ച് കിട്ടിയിരുന്നോ..?? അവൻ എവിടെയാ ഉള്ളത്.”

”  അത് ഞാൻ പറയാനിരിക്കുകയായിരുന്നു അവൻ വന്നപോലെ ഗോവയ്ക്ക് തിരിച്ചു പോയി.. എന്നു അറിഞ്ഞു ”
അത് പറയുമ്പോൾ സജിന്റെ  സംസാരത്തിൽ ചെറിയ കുറ്റബോധം ഉണ്ടായിരുന്നു പറഞ്ഞ സമയത്ത് സാധനം കൊടുക്കാൻ പറ്റാത്തതിന്റെ സങ്കടം.

”  അതെന്നാ അവൻ പെട്ടെന്ന് തിരിച്ചു പോയത് ?? ”

” എന്താണ് എന്നറിയില്ല ചേട്ടായി കുറച്ചു നാൾ  ഇങ്ങോട്ട് ഇല്ല എന്ന് പറഞ്ഞു..!!  ഇതുതന്നെ അവൻ കോൾ എടുത്തതല്ല മറ്റൊരു സുഹൃത്ത് വഴി ഞാൻ അറിഞ്ഞതാണ് ”

”  എന്തൊക്കെയോ കാര്യങ്ങൾ മാച്ച് ആവാത്തത് പോലെ ”
ആൽബിൻ പല കോണിൽ  ചിന്തിച്ചു കണക്റ്റ് ആക്കാൻ നോക്കി എങ്കിലും  കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നില്ല.

“നീ വേറെ ഏതെങ്കിലും പയ്യനോട് എനിക്ക് സാധനം തരാൻ പറഞ്ഞൽപ്പിച്ചിരുന്നൊ..?? ”

” ഇല്ലാലോ ചേട്ടായി..!! നിങ്ങൾ  കാര്യം എന്താണെന്ന് പറ ”

” എടാ ഒന്നുമില്ല ഞാൻ ചോദിച്ചതേയുള്ളൂ ശരി ഞാൻ എന്തായാലും നിന്നെ വിളിക്കാം ”  ആൽബി അതും പറഞ്ഞ്  കോൾ കട്ട് ചെയ്തു.

‘ എന്തായാലും സ്റ്റെല്ലാ കംമ്പ്ലയ്ന്റ് കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത് അപ്പോൾ പിന്നെ ആ പയ്യനെ കുറിച്ച് അവർ അന്വേഷിക്കട്ടെ..  അതിൻറെ ബാക്കി അപ്പോൾ നോക്കാം ‘
തൽക്കാലത്തേക്ക് ഒന്നുമറിയാത്ത പോലെ തന്നെ പെരുമാറാൻ ആൽബി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *