അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

ഇതിൽ മനസ്സറിവ് ഉണ്ട് എന്ന് സമ്മതിച്ചു കൊടുത്താൽ പിന്നെ നടക്കാൻ പോകുന്നത് എന്താണെന്ന് അവന് വളരെ വ്യക്തമായി അറിയാമായിരുന്നു..

”  പെണ്ണേ എനിക്ക് അങ്ങനെ ഒരു പയ്യനെ അറിയുകയില്ല..!!  ജിതിൻ  എന്ന പേര് തന്നെ ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്..  പിന്നെ നീ എങ്ങനെയാണ് അവിടെ നിന്നും ഊരി  പോന്നത്..?? ”

”  ആ കൂട്ടത്തിൽ ഒരു മലയാളി ഓഫീസർ ഉണ്ടായിരുന്നു അയാൾ എന്നെ ഹെല്പ് ചെയ്തു പിന്നെ ഞാൻ ശിവയെ വിളിച്ചു സംസാരിച്ചിരുന്നു…!!  ആ പോലീസുകാരനെ ശിവയ്ക്ക് പേഴ്സണലായി അറിയാവുന്നതു കൊണ്ട് തൽക്കാലത്തേക്ക് ഞാൻ ഊരി പോന്നു.  എനിക്ക് ഈ പൊതി  കൈ മാറിയ  പയ്യൻറെ പേരിൽ ഒരു കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്ത്  അവർ ആ വഴിക്ക് അന്വേഷിച്ച് കൊണ്ടിരിക്കാണ്..”
ആൽബിയുടെ മുഖ ഭാവം ശ്രെദ്ധിച്ചു കൊണ്ട് അവൾ കുറച്ചു കൂടുതൽ കയ്യീന്ന്  ഇട്ടു എങ്കിലും ഒരു ഭാവ മാറ്റവും ആൽബിക്ക് ഉണ്ടായില്ല.

”  എങ്കിൽ നിനക്ക് ഫോൺ എടുത്ത് എന്നെ വിളിച്ചു കൂടായിരുന്നോ..??   ഞാൻ അങ്ങോട്ട് വരില്ലായിരുന്നൊ..?? ”

”  അതിന് ഫോൺ തന്നാലല്ലേ സംസാരിക്കാൻ പറ്റുകയുള്ളൂ അവരുടെ കയ്യിൽ പിടിച്ചു വെക്കുകയായിരുന്നു..!! ”
അവൾ അവിടെ നിന്നും എഴുനേറ്റ് റൂമിൽ പോയി ടർക്കി എടുത്ത് കൊണ്ട് വന്നു.

”   പിന്നെ നിനക്ക് ശിവയെ വിളിക്കാൻ എങ്ങനെയാണ് ഫോൺ കിട്ടിയത്..?? ”

” ആ  പോലീസുകാരൻ തന്നെ വിളിച്ച് സംസാരിക്കുകയാണ് ചെയ്തത്..  ഞാൻ ഏത് കമ്പനിയിൽ ആണെന്നും ഏതു പൊസിഷനിൽ ആണ് വർക്ക് ചെയ്യുന്നതും  എന്ന് പറഞ്ഞപ്പോൾ എന്നെ പ്പറ്റി അറിയാൻ വേണ്ടി ശിവയെ  വിളിച്ചതായിരിക്കാം എന്തായാലും അങ്ങനെ ഒരു കാര്യം സംഭവിച്ചത് കൊണ്ട്  ഞാൻ രക്ഷപ്പെട്ടു ”
കുറച്ച് അധികം  കള്ളം കൂടി മിക്സ് ചെയ്തു അവൾ സാഹചര്യം അവന് വ്യക്തമാക്കി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *