“ആം ”
സ്റ്റെല്ല ഒന്ന് മൂളി.
” നിൻറെ നമ്പറിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് കൂടെ വർക്ക് ചെയ്യുന്ന ആളെ വിളിച്ചപ്പോൾ നീ ഓഫീസിൽ നിന്നും നേരത്തെ പോന്നു എന്ന് അറിഞ്ഞു.. പിന്നെ എന്താണ് എവിടെയാണ് ഒന്നുമറിയില്ലല്ലോ അതാ ഞാൻ തുടർച്ചയായി വിളിച്ചു നോക്കിയത്..!! എന്താ സംഭവിച്ചത് ?? ”
ബോട്ടിൽ തിരികെ വച്ചു സ്റ്റെല്ല സമാധാനത്തോടെ ഹാളിൽ വന്ന് ഇരുന്നു.
” ആൽബി ഒരു പയ്യൻ എന്റെ അടുക്കൽ ഒരു പൊതി കൊണ്ടു തന്നു അത് സജിന് ഉള്ളതാണെന്നും നാട്ടിൽ ആയതുകൊണ്ട് നിന്റെ അടുക്കൽ ഏൽപ്പിക്കാനും ആണ് എന്നോട് പറഞ്ഞത്…!! ”
“നീ എന്തിനാടി അറിയാത്ത ആൾടെ കയ്യിൽ നിന്നും അതൊക്കെ വാങ്ങിയത്..?? ”
” ശരിയാണ്.. അത് എന്റെ മിസ്റ്റേക്ക് ആണ്.. നിന്റെയും സജിന്റെയും പേര് പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചു വാങ്ങുകയും ചെയ്തു.. പക്ഷേ അതൊരു ചതിയായിരുന്നു അതിൽ ലഹരി ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല..!! വരുന്ന വഴിക്ക് ഇലക്ട്രോണിക് സിറ്റിയിൽ നിന്നും എന്നെ പോലീസ് ചെക്കിങ്ങിൽ പിടിച്ചു.. കാര്യങ്ങൾ ആകേ കൈവിട്ടു പോയെന്നാ ഞാൻ കരുതിയെ..?? ”
സ്റ്റെല്ല ചെറിയ ദീർഘ നിശ്വാസം എടുത്തു വിട്ടു.
” എന്നിട്ട്..??? ”
” ഏകദേശം അഞ്ച് പാക്ക് ഉണ്ടായിരുന്നു.. ഇത്രയും ക്വാണ്ടിറ്റി പിടിച്ചെടുത്തത് കൊണ്ട് കേസെടുക്കാനുള്ള വകുപ്പാണ് എന്ന് പറഞ്ഞ് അവർ FIR ഇടാൻ തുടങ്ങി..”
സ്റ്റെല്ല ക്വാണ്ടിറ്റി പറഞ്ഞതും ആൽബി ഒന്ന് ഞെട്ടി..!! ‘ എന്തോ മിസ്റ്റേക്ക് നടന്നിട്ടുണ്ട് ‘ എന്ന് ആൽബിക്ക് വളരെ വ്യക്തമായി മനസ്സിലായി.