അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

‘ നിമിഷനേരം കൊണ്ട് പ്ലേറ്റ് മറിയുന്നതും വാദി പ്രതിയാകുന്നതും അവൻ കൺമുന്നിൽ കണ്ടു’

” ഞാൻ പോലീസ് ചെക്കിങ്ങിൽ ആയിരുന്നു എന്തിനാണെന്ന് അറിയാമോ..?? ”

” പോലീസ്..?? ”

” യെസ് തെ ഫക്കിംഗ്  പോലീസ്..!! എൻറെ കയ്യിൽ നിന്നും  ****** പിടിച്ചു  നിന്നെ അറിയാം എന്നു പറഞ്ഞ്  ഒരു പയ്യൻ കൊണ്ട് തന്നതാണ്  എന്താ നിനക്ക് അവനെ അറിയാമോ…?? ”
സ്റ്റെല്ലയുടെ മുഖത്തു ദേഷ്യം ഉരുണ്ട് കൂടി വല്ലാത്ത അവസ്ഥയിൽ എത്തി.

” ജിതിൻ എന്ന് പേരുള്ള WMX ഇൽ ഡിസൈനർ  ആയി ജോലി ചെയ്യുന്ന ഒരു പയ്യൻ..!! നിനക്ക് അവനെ അറിയാമോ എന്നാണ് ഞാൻ ചോദിച്ചത്..?? ”
ആൽബി മറുപടി മിണ്ടിയില്ല.

” എന്താ ചോദ്യത്തിന് മറുപടിയില്ലേ..?? ” പുറകെ പുറകെ വന്ന  അവളുടെ  ചോദ്യങ്ങൾക്ക് ആൽബിക്ക് ഒന്നും മറുപടിയുണ്ടായിരുന്നില്ല.

” എടി എന്താണ് സംഭവിച്ചത് എന്ന് കൃത്യമായിട്ട് പറ ഏതെങ്കിലും ഒരുത്തൻ എന്നെ അറിയാം എന്ന് പറഞ്ഞു..  എന്നതിനർത്ഥം ഞാൻ ഇതും വലിച്ചു കേറ്റി നടക്കുകയാണ് എന്നല്ല…!!  എനിക്കും സജിനും മദ്യപാനം ഉണ്ട് ഇല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷേ ഈ പരിപാടിയില്ല…  ഇങ്ങനെ ഒരു വ്യക്തിയെയോ ഏജന്റിനെയോ എനിക്ക് അറിയുകയുമില്ല ”
ആൽബി തൻറെ വശം വ്യക്തമാക്കിയതും അവൾ ദേഷ്യത്തിൽ  റൂമിൽ നിന്നും എഴുന്നേറ്റു  കിച്ചണിലേക്ക് പോയി.

” അന്ന മോളെ എപ്പോഴാ കൂട്ടിയത് ?? ”
ഫ്രഡ്ജിൽ നിന്നും വെള്ളം കുടിക്കുന്നതിടയിൽ അവൾ സൗമ്യമായി ചോദിച്ചു.

” നീ ഇന്ന് വന്നിട്ടില്ല എന്ന് പറഞ്ഞ് ഡേ കെയറിൽ  നിന്നും  വിളിച്ചിട്ടുണ്ടായിരുന്നു   സോ ഞാൻ  നേരത്തെ ഇറങ്ങി.. കുഞ്ഞിനെ കൂട്ടിക്കൊണ്ട് പോന്നു..!! “

Leave a Reply

Your email address will not be published. Required fields are marked *