അവൾ മറുപടി ഒന്നും മിണ്ടാതെ റൂമിനകത്തേക്ക് കയറിപ്പോയി ശേഷം തൻറെ ടേബിളിന്റെ പുറത്തു കൊണ്ട് ലാപ്ടോപ്പും ബാഗും വെച്ച് കുറച്ച് സമയം കട്ടിലിൽ തന്നെ ഇരുന്നു..
ആൽബി ഹാളിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് വന്നു.
” സ്റ്റെല്ല.. നിന്നോടാണ് ചോദിക്കുന്നത് എവിടെയായിരുന്നു ഇത്രയും സമയം..?? എന്തുകൊണ്ട് ഞാൻ വിളിച്ചിട്ട് എടുത്തില്ല..?? ”
” ആൽബി നിനക്കും സജിനും എന്തെങ്കിലും ഇല്ലീഗൽ ഏർപ്പാട് ഉണ്ടോ..?? എന്തെങ്കിലും ലഹരി ഉപയോഗം അങ്ങനെ എന്തെങ്കിലും..?? ” അവളിൽ നിന്നും പെട്ടെന്നൊരു മറു ചോദ്യം ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ പെട്ടെന്ന് എന്ത് മറുപടി പറയണമെന്നും അവനു മനസ്സിലായില്ല.
” ലഹരി ഉപയോഗമോ? അതെന്താ നീ അങ്ങനെ ചോദിച്ചത്..?? ”
” ഞാൻ ചോദിച്ചതിനു ഉത്തരം പറ നിനക്കോ സജിനോ എന്തെങ്കിലും ലഹരി ഉപയോഗമോ ഇവിടെയുള്ള ഏതെങ്കിലും ഏജൻറ് മാരുമായി ബന്ധമോ അങ്ങനെ എന്തെങ്കിലും ഉണ്ടോ..?? ”
സ്റ്റെല്ല അവന്റെ മുഖത്തേക്ക് തന്നെ ശ്രെദ്ധിച്ചു കൊണ്ടിരുന്നു.
‘ എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല ‘
” എൻറെ പെണ്ണേ നിനക്ക് ഭ്രാന്താണോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി.. നിനക്ക് എന്നെ വിശ്വാസമില്ലെ..??” ആൽബി അത് വളരെ കൃത്യമായി തന്നെ നിഷേധിച്ചു.
” ഞാൻ ഇത്രയും സമയം എവിടെയായിരുന്നു എന്ന് നിനക്കറിയാമോ..?? ചോദിക്ക് ഞാൻ പറയാം..”
അവളുടെ മുഖ ഭാവം മാറുന്നത് ആൽബി തീരെ പ്രതീക്ഷിച്ചിരുന്നില്ല.