വാട്സാപ്പിൽ കോൺടാക്ട് ലേക്ക് കയറി സെറ്റിംഗ്സ് എടുത്ത് അവൾ ബ്ലോക്ക് ലിസ്റ്റിൽ നിന്നും ശിവയെ ഒഴിവാക്കി..!!
ഒരു കൗതുകത്തിൽ അവന്റെ പുതിയ ഡിപി ഇട്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചു മലേഷ്യയൊ അതോ ഫിലിപ്പിൻസൊ.. ഏതോ ഒരു ഒരു ടെമ്പിൾ അതിനു മുന്നിൽ ട്രഡീഷണൽ ഡ്രസ്സിൽ നിൽക്കുന്ന ശിവ കാണാൻ ഒക്കെ രസമുണ്ട്…!!
അവൾ ഫോണെടുത്ത് വച്ച് തന്റെ ജോലിയിലേക്ക് ശ്രദ്ധിച്ചു ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ബോർഡ് മീറ്റിംഗ് തുടങ്ങുമെന്ന് ആൾറെഡി അറിയിപ്പ് കിട്ടിയിട്ടുണ്ടായിരുന്നു
‘ ഇനിയും ഒരു മണിക്കൂർ ഉണ്ടല്ലോ കഫ്റ്റീരിയയിൽ പോയി ഒരു കോഫി കുടിച്ചിട്ട് വരാം ‘ പെട്ടെന്ന് ഉള്ള തീരുമാനത്തിൽ അവൾ അവിടെ നിന്നും ഫോൺ കയ്യിൽ എടുത്ത് കഫ്റ്റീരിയയിലെക്ക് നടന്നു..
പത്താം നിലയിലേക്ക് ലിഫ്റ്റ് തുറന്നതും കുറച്ചു ദൂരം കൂടി നടന്ന് കഫെറ്റീരിയയിലെ ഒരു വശത്തായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ശിവയെ അവൾ ഒറ്റ നോട്ടത്തിൽ കണ്ടു..
അവൻ കൈ വീശി കാണിച്ചതും.. അവൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു.
” ഹലോ എപ്പോഴെത്തി..?? ”
” കുറച്ചു ടൈം ആയി..!! വൗ യൂ ലൂക്ക് സോ ബ്യൂട്ടിഫുൾ സ്റ്റെല്ല.. ”
ശിവ അവൾക്ക് ഹസ്തദാനം നൽകി കൂടെ കോംപ്ലിമെന്റും
” താങ്ക് യൂ.. ശിവ ”
സ്റ്റെല്ല ചിരിച്ചു കൊണ്ട് മറുപടി കൊടുത്തതും തന്റെ മുന്നിലേ സീറ്റിലേക്ക് ഇരിക്കുവാൻ കൈകൊണ്ട് ശിവ ആവശ്യപ്പെട്ടു.
അവൾ അവിടെ ഇരുന്നതും ശിവ നേരത്തെ ഓർഡർ ചെയ്ത ജ്യൂസുമായി വെയ്റ്റർ അടുത്തേക്ക് വന്നു.