” ഞാനിപ്പോൾ അകത്തേക്ക് വന്നാൽ എൻറെ ചുണ്ടുകൾ പതിയാത്ത ഒരു ഇടവും നിൻറെ ശരീരത്തിൽ ബാക്കി ഉണ്ടാവുകയില്ല.. എൻറെ പെണ്ണാണെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ല..!!! അതുകൊണ്ട് ഞാൻ പോവുകയാണ് ”
ശിവ അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നാണം കൊണ്ട് ചുവന്നു മുഖം കുമ്പിട്ടു.
‘ ഇപ്പോൾ ഇവിടെ താനും ശിവയും മാത്രമായിരുന്നുവെങ്കിൽ എന്നവൾ ഒരു നിമിഷം ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി’
” സ്റ്റെല്ല ഞാൻ പോട്ടെ പിന്നെ നീ പറഞ്ഞത് പ്രകാരം ഡബ്ലിയു എം എക്സിൽ അങ്ങനെ ഒരു പയ്യൻ ഉണ്ടെങ്കിൽ ഞാൻ അന്വേഷിക്കാം..!! അതുവരെ ആൽബിയോട് കാര്യങ്ങൾ ഒന്നും പറയേണ്ട ”
അവന്റെ നിർദ്ദേശത്തിന് അനുസരണയുള്ള ഭാര്യയെ പോലെ പെണ്ണ് തലകുലുക്കി അനുസരിച്ചു.
അവൾക്ക് കൈ വീശി കാണിച്ച ശേഷം ശിവ ഡോർ തുറന്ന് അകത്തേക്ക് കയറിയതും വണ്ടി മുന്നോട്ട് എടുത്തു.. പോയി
സ്കോടയും ബിഎംഡബ്ലിയും പുറകെ പുറകെ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും കോർമംഗല ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഭഗത്ത് ഗ്ലാസിൽ കൂടി ശിവയെ നോക്കി.
” എന്താ ചേട്ടാ അവരുടെ കൂടെ റൂമിലേക്ക് പോകാതിരുന്നത് ?? ”
അതിനു മറുപടിയായി ശിവ ചിരിക്കുകയാണ് ചെയ്തത്.
” നിനക്ക് ഈ പെണ്ണുങ്ങളുടെ സൈക്കോളജി അറിയില്ല ഭഗത്..!! നല്ലോണം പാകമാവട്ടെ ആ വിഭവം ”
” അല്ല ചേട്ടാ ചിലപ്പോൾ പുള്ളിക്കാരി ഈ കാര്യം ആൾടെ ഹസ്ബന്റിനോട് സംസാരിച്ചാലോ ?? ”
” തീർച്ചയായും അവൾ സംസാരിക്കും ..!! എങ്ങനെ ചോദിച്ചാലും സംസാരിച്ചാലും ആൽബിൻ അങ്ങനെ ഒരാളെ അറിയുമെന്നൊ അല്ലെങ്കിൽ അവന് പങ്ക് ഉണ്ടെന്നോ സമ്മതിക്കാൻ പോകുന്നില്ല… അവൻറെ രഹസ്യം ആണ് നമ്മുടെ സുരക്ഷ..!!”
ശിവ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു.