” തീർച്ചയായും ഒന്നും ഉണ്ടാവില്ല സർ ”
” വാ പെണ്ണെ ”
ശിവ അവളുടെ കൈ അധികാരത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി..
തന്റെ ഇരു വശവും നിൽക്കുന്ന ശിവയുടെ ബോഡിഗാർഡ്സ് അവൾക്കും സുരക്ഷ തീർത്തിരുന്നു…
പുറത്തേക്കിറങ്ങുമ്പോൾ സ്റ്റെല്ലക്ക് നടക്കുന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്.
പെണ്ണ് പുറത്തേക്ക് ഇറങ്ങി വന്നതും ഭഗത് ശിവയുടെ ബി എം ഡബ്ലു വിന്റെ ഡോർ അവൾക്ക് തുറന്നു കൊടുത്തു.
” സ്റ്റെല്ല വണ്ടി എടുക്കേണ്ട ഞാൻ കൊണ്ടു വിട്ടോളാം..!! ആരെങ്കിലും ഈ വണ്ടിയെടുത്ത് പുറകെ വാ ”
ശിവയുടെ ആഞ്ജ കേട്ടതും അവൻറെ ആളുകളിൽ ഒരുത്തൻ അവളുടെ കയ്യിൽ നിന്നും കീ വാങ്ങി സ്കൂട്ടിയെടുത്ത് കാറിനെ അനുഗമിക്കാൻ ആരംഭിച്ചു.
കാർ മുന്നോട്ടു ഓടുമ്പോൾ സ്റ്റെല്ല പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.. കുറച്ച് കഴിഞ്ഞതും അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ ആൽബിയുടെ ഒരുപാട് മിസ്കോൾ വന്നു കിടക്കുന്നത് കണ്ടു… എങ്കിലും തിരിച്ചു വിളിക്കാൻ പോയില്ല.
അവൾ ശിവയുടെ അടുത്തേക്ക് ചേർന്നിരുന്നു പതിയെ അവന്റെ തോളിലേക്ക് തലചായ്ച്ചു കിടന്നു..
കാർ കുറച്ചു സമയം കൂടി മുന്നോട്ട് ഓടി അവളുടെ അപ്പാർട്ട്മെന്റിന് മുന്നിലേക്ക് എത്തിയിട്ടുണ്ടായിരുന്നു.
” പെണ്ണെ.. ഇറങ്ങുന്നില്ലേ ?? ”
ശിവയുടെ ശബ്ദം കെട്ടതും സ്റ്റെല്ലാ അവന്റെ തോളിൽ നിന്നും മുഖം ഉയർത്തി..
പിന്നെ ഡോർ തുറന്ന് പതിയെ പുറത്തേക്ക് ഇറങ്ങി.
ശിവയും ആ കൂടെ തന്നെ ഇറങ്ങി..
” വരുന്നൊ ഒരു ചായ കുടിച്ചിട്ട് പോകാം..” സ്റ്റെല്ല അവനെ ക്ഷണിച്ചു.