അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

ശിവയെ കണ്ടതും പോലീസുകാരൻ അവിടെ നിന്നും എഴുന്നേറ്റു
” ഹലോ ഗൗഡ സാർ..!! ”

” എന്തിനാണ് നിങ്ങൾ  ഇവിടെ എന്റെ  ഭാര്യയെ  കൊണ്ടു വന്നിരിക്കുന്നത് ? ”
ശിവയുടെ ദേഷ്യത്തോടെയുള്ള ചോദ്യം പോലീസുകാരെയും അതുപോലെ സ്റ്റെല്ലയെയും ഒരു പോലെ ഞെട്ടിച്ചു..!!

പോലീസുകാർ ഞെട്ടലോടെ പരസ്പരം നോക്കി.
” സാറിൻറെ വൈഫ് ആണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു..!! ”

” എൻറെ പെണ്ണാണ് അവൾ..!! അറിഞ്ഞു കൊണ്ട് ഇങ്ങനെ ചെയ്യില്ല എന്നും പലവട്ടം പറഞ്ഞു എന്നിട്ടും റെസ്‌പെക്ട്  ഇല്ലാതെയാണ് നിങ്ങൾ പെരുമാറിയത്..?? ”  ശിവയുടെ കൈ അവളുടെ  ഉള്ളം കയ്യിലേക്ക്  കരുത്തോടെ ചേർത്ത് പിടിക്കുമ്പോൾ സ്റ്റെല്ലക്ക് വല്ലാത്ത  സുരക്ഷിതത്വം ഫീൽ ചെയ്യാൻ തുടങ്ങി.

‘ അവനെ കടന്ന്  ആരും ഒന്നും തന്റെ  നേരെ വരില്ല എന്നതുപോലെ ‘

” സർ സത്യമായും സാറിൻറെ വൈഫ് ആണെന്ന് അറിയില്ലായിരുന്നു ഞങ്ങൾ മോശമായി ഒന്നും തന്നെ പെരുമാറിയിട്ടില്ല..!! ചന്ദ്ര ഗൗഡ ഫാമിയിൽ ഉള്ളവരോട് ഞങ്ങൾ അങ്ങനെ ചെയ്യുമോ..?? ”
എസ് ഐ ഭവ്യതയോടെ ആണ് സംസാരിച്ചത്.

”  ഞാനിവളെ കൊണ്ടുപോവുകയാണ്..  വേണ്ട പ്രൊസീജർ എന്താണെങ്കിലും നോക്കിയേക്ക് ” ശിവ വക്കീലിനോട് ആവശ്യപ്പെട്ടു.

”  സാർ ഇഷ്യൂസ്  ഒന്നും തന്നെയില്ല..!!  കിട്ടിയ സാധനം ഞാൻ മാറ്റിക്കോളാം കേസും കൂട്ടമൊന്നും ഉണ്ടാവുകയില്ല.  ഇതെന്റെ വാക്കാണ് ”
പോലീസുകാരൻ ശിവയോട് വാക്ക് കൊണ്ട് ഉറപ്പ് നൽകി കാര്യങ്ങൾ  സംസാരിച്ചു.

” ഇനിയൊരു സീൻ ഉണ്ടാവില്ല എന്ന് ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. “

Leave a Reply

Your email address will not be published. Required fields are marked *