സ്കൂട്ടിയിൽ തങ്ങളെ അനുഗമിക്കാൻ ആവശ്യപ്പെട്ട് അവർ സ്റ്റേഷനിലേക്ക് മുന്നേ പോയി…
ഏകദേശം 20 മിനിറ്റോളം ട്രാവൽ ചെയ്ത് അവർ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.
പോലീസുകാർ സ്റ്റേഷനിലേക്ക് നടന്നതും സ്റ്റെല്ലാ വണ്ടി സൈഡിലേക്ക് ചാരിവച്ച് അവർക്ക് പുറകെ അകത്തേക്ക് വന്നു..
ഫോൺ അവർ വാങ്ങി വച്ചത് കൊണ്ട് തന്നെ ആൽബിയെ വിളിക്കാനോ കാര്യം പറയാനൊ അവൾക്ക് പറ്റിയില്ല…
പോലീസ് സ്റ്റേഷന്റെ ഉള്ളിൽ സൈഡിലേക്ക് മാറി കൈകൾ കെട്ടി അവൾ നിന്നു..!!
ജീവിതത്തിൽ ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷന്റെ പടി കയറുന്നത്..
‘ ആരാണെങ്കിലും ആ പയ്യൻ എന്തിനു വന്നു ? തന്നോട് ഇത് ചെയ്തിട്ട് ആർക്കാണ് ലാഭം ? ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ സ്റ്റെല്ലയുടെ മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു
” സ്റ്റെല്ല നിങ്ങളെ എസ്ഐ വിളിക്കുന്നുണ്ട് ” അവൾ അകത്തേക്ക് കയറിയതും ഒരു ലേഡീസ് കോൺസ്റ്റബിളും എസ്ഐയും അവിടെ ഉണ്ടായിരുന്നു.
” നിങ്ങൾ എത്ര നാളായി ബാംഗ്ലൂരിൽ ഉണ്ട് ?? ”
എസ് ഐയുടെ ചോദ്യം.
” എൻറെ മാരേജ് കഴിഞ്ഞതിനുശേഷം ഞങ്ങൾ ബാംഗ്ലൂരിൽ തന്നെ സെറ്റിൽഡ് ആണ് ഹസ്ബൻഡ് ഇലക്ട്രോണിക് സിറ്റിയിൽ തന്നെ നെറ്റ്‌വർക്ക് എൻജിനീയറായിട്ടാണ് വർക്ക് ചെയ്യുന്നത് ”
” ഒക്കേ..!! സോ ഫാമിലി വുമൻ ആണ് ”
” സർ സത്യമായിട്ടും എനിക്ക് ഇതിൽ യാതൊരു പങ്കുമില്ല ”
അവൾ താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നു.
” സീ സ്റ്റെല്ല..!! നിങ്ങൾ പറഞ്ഞത് പോലെയുള്ള ഒരുപാട് റീസൻസും ന്യായികാരണങ്ങളും ഞങ്ങൾ ഡെയിലി കാണുന്നത് ആണ്.. ഇത്രയും ക്വാണ്ടിറ്റി പിടിച്ചെടുത്തത് എനിക്ക് കേസെടുക്കാനുള്ള വകുപ്പാണ്, ഒന്നും ചെയ്യാനില്ല FIR ഇട്ടെ പറ്റൂ..”