” ഇതെന്താണെന്ന് അറിയാമോ..?? ”
പോലീസുകാരൻ ഉള്ളം കയ്യിൽ വെച്ച സാധനം അവളെ കാണിച്ചു ചോദിച്ചു.
” എനിക്കറിയാം സാർ പക്ഷേ എനിക്ക് ഇതിൽ യാതൊരു മനസ്സറിവും ഇല്ല..!! എൻറെ ഹസ്ബന്റിനു ആണ് എന്ന് പറഞ്ഞ് ഒരു പയ്യൻ കൊണ്ട് തന്നതാണ്. ഞങ്ങളുടെ കസിൻ ഒരു പയ്യൻ ഉണ്ട് അവന് കൊടുക്കണമെന്നാണ് പറഞ്ഞത് ”
അവളുടെ ശബ്ദം പറ്റെ വിറച്ചു തുടങ്ങിയിരുന്നു.
” ആരാണ് കൊണ്ട് തന്നത്..?? ”
” എൻറെ ഓഫീസ് ഉള്ള പാർക്കിൽ തന്നെ മറ്റൊരു കമ്പനിയിൽ വർക്ക് ചെയ്യുന്ന പയ്യനാണ് ”
” അവനെ എത്ര നാളായി പരിചയമുണ്ട്..?? ”
” എനിക്ക് പരിചയമില്ല ഇപ്പോൾ കണ്ടതേയുള്ളൂ ”
അവൾ സംസാരിക്കുമ്പോൾ വല്ലാത്ത സമ്മർദ്ദം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോകാൻ തുടങ്ങി.
” സർ സത്യമായും നിങ്ങളെന്നെ വിശ്വസിക്കണം എനിക്ക് യാതൊരു മനസ്സറിവുമില്ല..!! എൻറെ ദൈവമേ ഞാൻ നിങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ” അവളുടെ വാക്കുകളിൽ എന്തോ തോന്നിയത് കൊണ്ടാവണം എസ് ഐയും കോൺസ്റ്റബിളും പരസ്പരം എന്തോ സംസാരിച്ചു.
ശേഷം അവളുടെ അടുത്തേക്ക് വന്നു.
” ഒക്കെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.. ആരോ ചതിച്ചതാവാം. പക്ഷേ… എന്തൊക്കെയാണെങ്കിലും ഇത് ഇല്ലീഗൽ ആയിട്ടുള്ള ഒരു സാധനം തന്നെയാണ്..!! സോ നമുക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം.. ”
അയാൾ ഒന്ന് നിർത്തി ശേഷം മറ്റുള്ള പോലീസുകാരെ കൂടി നോക്കി കൊണ്ട് പിന്നെയും തുടർന്നു.
” നിങ്ങളുടെ ഫോണും ഒരു ഐഡി കാർഡും എനിക്ക് തരണം പിന്നെ സ്കൂട്ടിയിൽ ഞങ്ങളെ ഫോളോ ചെയ്താൽ മതി ”
അവർ ചെക്കിങ് മതിയാക്കി പുറപ്പെടാൻ തുടങ്ങി.