” നിൻറെ മുഖത്ത് എന്നാ പറ്റിയതാ..?? ”
” ഒന്നും പറയേണ്ട ചേച്ചീ ഇവിടെയുള്ള കന്നടികകൾക്കൊക്കെ ഭ്രാന്തല്ലേ നമ്മുടെ കേരള വണ്ടി കണ്ടാൽ പിന്നെ.. ഇവന്മാർക്ക് ഓരോ തോന്ന്യാസം..!! രണ്ടൂസം മുന്നേ അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ചെറിയ വർത്താനം ഉണ്ടായത് ആണ്… ആ അത് വിട് ഇത് ചേച്ചിക്ക് ബുദ്ധിമുട്ടാണെങ്കിൽ കുഴപ്പമില്ല ഞാൻ ആൽബിൻ ചേട്ടായിനെ വിളിച്ചു
പറഞ്ഞേക്കാം ”
” ഏയ് ബുദ്ധിമുട്ടൊന്നുമില്ല നിൻറെ പേര് എന്താണെന്നാ പറഞ്ഞെ ?? ”
” എൻറെ പേര് ജിതിൻ ഇവിടെ തന്നെ ഡബ്ലിയു എം എക്സിൽ ആണ് വർക്ക് ചെയ്യുന്നത് ഇപ്പോൾ ഡിസൈനറാണ് രണ്ടുമാസമായിട്ടേയുള്ളൂ ജോയിൻ ചെയ്തിട്ട്..”
വളരെ പ്രൊഫഷണൽ ആയിട്ടുള്ള അവന്റെ പെരുമാറ്റവും സംസാരവും അവൻ അവിടെ തന്നെ വർക്ക് ചെയ്യുന്ന ഒരു പയ്യനാണെന്ന് സ്റ്റെല്ലക്ക് വിശ്വാസം ഉണ്ടാക്കി.
പെട്ടെന്ന് അവൻറെ ഫോൺ റിങ് ചെയ്തതും അവൻ അതെടുത്ത് ചെവിയോട് ചേർത്തു.. . ” ആ ഇല്ല ഞാൻ വരുവാണ് ഞാൻ അറിയുന്ന ഒരു ചേട്ടന്റെ വൈഫിനെ കണ്ടു അപ്പോൾ ജസ്റ്റ് ഒന്ന് സംസാരിച്ചതാ ”
അവൻ അതും പറഞ്ഞ് ഫോൺ പോക്കറ്റിലേക്ക് ഇട്ടു..
പയ്യൻ പോകാൻ തിരക്ക് കൂട്ടിയതും സ്റ്റെല്ല അവൻറെ കയ്യിൽ നിന്നും ആ പൊതി വാങ്ങി തന്റെ ബാഗിലേക്ക് ഇട്ടു.
” അപ്പോൾ ശരി ചേച്ചി കാണാം കേട്ടോ ” അതും പറഞ്ഞ് അവൻ കമ്പനിയിലേക്ക് വേഗത്തിൽ ഓടുന്നത് അവൾ കണ്ടു.
‘ അറിയുന്ന ആരെങ്കിലും ആയിരിക്കും അല്ലാതെ എന്നോട് വന്ന് സംസാരിക്കേണ്ട കാര്യമില്ലല്ലോ ‘
അവൾ അവിടെ നിന്നും സ്കൂട്ടിയെടുത്ത് അപ്പാർട്ട്മെൻറ് ലക്ഷ്യമാക്കി നിരത്തിലേക്ക് ഇറക്കി