” ആ സ്വാമി നാളെ ഞാൻ ഉണ്ടാവും വ്യാഴാഴ്ച ഞാൻ ഓഫ് ആയിരിക്കും ”
” അതു കുഴപ്പമില്ല.. പിന്നെ എന്താ പെട്ടെന്ന് ഒരു ലീവ് ? എന്തെങ്കിലും എമർജൻസി ആണോ ? ”
സ്വാമി തന്റെ ടിഫിൻ ബോക്സ് തുറക്കുന്നതിനടയിൽ അവളോട് കുശലം ചോദിച്ചു.
” എയ്,. പ്രശ്നം ഒന്നുമില്ല സ്വാമി..!! എൻറെ ബർത്ത് ഡേ ആണ് അപ്പോ ഫാമിലിയായിട്ട് ടൈം സ്പെൻഡ് ചെയ്യാം എന്ന് കരുതി ” അവൾ തന്റെ സ്വാഭാവികമായ പുഞ്ചിരിയോടെയാണ് മറുപടി നൽകിയത്.
” ഓ..!! ഐ വിഷ് എ വെരി വെരി ഹാപ്പി ബര്ത്ഡേ ടൂ യൂ ”
അയാൾ തൻറെ ഇടം കൈ കൊണ്ട് അവൾക്ക് ഷേക്ക് ഹാണ്ട് നൽകി.
കുറച്ചു സമയം കൂടി ഓഫീസിൽ തന്നെയുള്ള മറ്റു കാര്യങ്ങളെപ്പറ്റി സംസാരിച്ചു.
ചെറിയൊരു സമയത്തിന്റെ ഇടവേള കഴിഞ്ഞ് അവള്‍ ശിവ ഇരിക്കുന്നിടത്തേക്ക് ഇടം കണ്ണിട്ട് നോക്കിയെങ്കിലും അവൻ അവിടെ ഉണ്ടായിരുന്നില്ല…
അവൾ ചുറ്റുപാടും തന്റെ കണ്ണുകൾ ഓടിച്ചു നോക്കി എങ്കിലും അവിടെ എവിടെയും തന്നെ ശിവ ഉണ്ടായിരുന്നില്ല…!!
” സ്വാമി ഞാൻ എഴുന്നേൽക്കട്ടെ..?? ”
” യാ ഷുവർ ”
സ്റ്റെല്ലാ തന്റെ ഭക്ഷണം കഴിച്ച് പൂർത്തിയാക്കി സ്വാമിയോട് പറഞ്ഞ് എഴുന്നേറ്റു.
സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു.. ജനറൽ ഷിഫ്റ്റിന്റെ എൻഡ് ടൈം ആയത് കൊണ്ട് തന്നെ ഏകദേശം 5 മണിയോടെ അവൾ ലോഗ് ഔട്ട് ചെയ്തിരുന്നു..
എല്ലാവരെയും പോലെ ബാഗും ലാപ്ടോപ്പും എടുത്ത് അവളും താഴേക്ക് ഇറങ്ങി…!!
ആൽബിയോട് ഇറങ്ങി എന്ന മെസ്സേജ് അയച്ചിട്ട്, ജസ്റ്റ് ഒന്ന് വാഷ് റൂമിൽ പോയി വേഗം തന്നെ ഇറങ്ങി അവൾ തൻറെ സ്കൂട്ടിക്ക് ലക്ഷ്യമാക്കി നടന്നു.