കഫറ്റീരിയയിൽ ഒരുപാട് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.. അറിയുന്ന പലരും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചും.
ഏകദേശം രണ്ട് മിനിട്ട് കൊണ്ട് തന്നെ മൈക്രോവേവിൽ ഫുഡ് ചൂടാക്കി എടുത്ത ശേഷം അവൾ അതുമെടുത്ത് ഒരു വശത്ത് ആയി ടേബിളിൽ പോയി ഇരുപ്പുറപ്പിച്ചു..!!
ഫോണിൽ ശ്രെദ്ധിച്ച് ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആൽബിയെ വിളിച്ചു നോക്കിയെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല..
ഓരോന്നാലോചിച്ചും ഫോണിൽ റീൽസ് കണ്ടും അവൾ ഫുഡ് കഴിച്ചു കൊണ്ടിരുന്നു.
ആരെയോ തേടുന്ന പോലെ വശ്യമായ മിഴികൾ കഫ്റ്റീരിയ ആകമാനം ഒന്ന് ഓടിച്ചതും ആരും ശ്രെദ്ധിക്കാത്ത ഒരു കോണിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു.. കഫറ്റീരിയയിലെ വശത്ത് ആയി ഇട്ടിരുന്ന സോഫയിൽ ശിവ ഉണ്ടായിരുന്നു…!!!
കണ്ണുകൾ തമ്മിൽ ഉടക്കിയതും പതിവ് പോലെ നെഞ്ചിടിപ്പ് കൂടുന്നതും ശരീരം പ്രതികരിക്കുന്നതും അവൾ തിരിച്ച് അറിഞ്ഞു..
ഒരു കൈ കൊണ്ട് മുടി ഇഴകളെ തഴുകി ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചു ഇടം കണ്ണിട്ട് അവൾ അവനെ നോക്കി..!!
സ്റ്റെല്ലയെ കണ്ടു എങ്കിലും ശിവ അവളുടെ അടുത്തേക്ക് വരികയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല…
സ്കൂൾ കാലഘട്ടത്തിൽ പരസ്പരം കാണുന്ന കമിതാക്കളെ പോലെ അവർ ഇടയ്ക്കിടയ്ക്ക് പരസ്പരം നോട്ടങ്ങൾ നൽകി…!!
” ഹലോ സ്റ്റെല്ലാ.. കഴിഞ്ഞോ..?? ” പരിചിതമായ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ ആളെ ശ്രെദ്ധിച്ചു.
” ആ സ്വാമി ഞാൻ ഓൾമോസ്റ്റ് കഴിഞ്ഞു ”
” ഒക്കേ ഞാൻ ഒറ്റക്ക് കഴിച്ചോളാം..!! പിന്നെ ഈ വ്യാഴാഴ്ച അല്ലെ താൻ ഓഫ് പറഞ്ഞിരിക്കുന്നത് ?? ”
സ്വാമി അടുത്തേക്ക് വന്നു അവളുടെ ഓപ്പോസിറ്റ് ആയിരുന്നതും ആ ചോദ്യത്തിനും കൂടി അവൾ ഉത്തരം പറയേണ്ടി വന്നു.