സർവീസ് റോഡിൽ കൂടി ആ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴേക്കും മഴ പെയ്ത്.. തുടങ്ങിയിരുന്നു..
കാറിൻറെ ഗ്ലാസിൽ കൂടി ഒലിച്ച് ഇറങ്ങുന്ന ചെറിയ മഴത്തുള്ളികളെ ശിവ വല്ലാത്ത പ്രേതീക്ഷയോടെ നോക്കിയിരിന്നു..
ഇടയ്ക്ക് എന്തോ ഓർത്ത പോലെ സീറ്റിന്റെ പുറകുവശത്ത് നോക്കിയതും സ്റ്റെല്ലക്കായി വാങ്ങിയ സമ്മാനത്തിന്റെ കവർ അവിടെ തന്നെ ഇരിക്കുന്നത് കണ്ടു…
അവൻ ആ കവർ കൈയിലേക്ക് എടുത്ത് അതിൻറെ ഉള്ളിൽ നിന്നും ഒരു ബോക്സ് തുറന്ന് ആ സാധനം ഉള്ളം കയ്യിലേക്ക് എടുത്തു..
“വാട്ട് എ പെർഫെക്റ്റ് ഡിസൈൻ..!! ”
അതിന്റെ ഭംഗി ഒന്ന് കൂടി ആസ്വദിച്ച ശേഷം അതുപോലെ തന്നെ ബോക്സിൽ അടച്ചു തിരികെ കവറിലേക്ക് ഇട്ടു വച്ചു.
ഞായറാഴ്ച ആരംഭിച്ച മഴ ചൊവ്വാഴ്ച വരെയും ഇട വിട്ട് പെയ്തുകൊണ്ടേയിരുന്നു മണ്ണിലേക്ക് പുതുമഴ പെയ്തിറങ്ങി പച്ച മണ്ണിന്റെ പ്രത്യേകതരം ഊർജ്ജമുള്ള മണം ഭൂമിയിൽ എങ്ങും നിറഞ്ഞു…
നഗരപ്രദേശങ്ങളിൽ വെള്ളം കെട്ടിയും ഇട വഴികളിൽ നിറഞ്ഞു നിന്നും നിറഞ്ഞു ബാംഗ്ലൂരിന്റെ മണ്ണ് തണുത്ത് തുടങ്ങിയിരുന്നു..
ചൊവ്വാഴ്ച്ചയോടെ തന്റെ പീരിയഡ്സ് പൂർത്തിയായിരുന്നതിനാൽ ശരീരവും മനസ്സും പുതിയ ഉണർവ്വിൽ ആയിരുന്നു സ്റ്റെല്ല..!!
ഓഫീസിലേക്ക് എത്തുമ്പോഴേക്കും ഇപ്പോൾ അവളുടെ മനസ്സിലെക്ക് എന്തൊക്കെയോ ചിന്തകൾ ഓടിയെത്തുമായിരുന്നു.
പല തവണ ശിവയ്ക്ക് മുഖം കൊടുക്കാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു..
അന്ന് ഉച്ചവരെ ഓഫീസിൽ തിരക്കുകൾ ആയിരുന്നെങ്കിലും മഴ ഉള്ളതുകൊണ്ട് തന്നെ രണ്ട് ദിവസം സൈറ്റ് വിസിറ്റ് ഉണ്ടായിരുന്നില്ല.