” വലിക്കുമോ ?? അല്ല അതെന്ത് ചോദ്യമാണല്ലേ ? ”
ശിവ തൻറെ പോക്കറ്റിൽ നിന്നും എടുത്ത പാക്കറ്റ് അവന് നേരെ നീട്ടി.
തൻറെ സിഗരറ്റ് കത്തിച്ച ശേഷം ലൈറ്റർ അവന് പാസ് ചെയ്തു..
സാഹചര്യം ഒന്ന് തണുത്തു എന്ന് മനസ്സിലാക്കിയതും അവൻ പാക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു..
ശിവ പോക്കറ്റിൽ നിന്നും ഒരു ചെറിയ കവർ എടുത്ത് അവനു നൽകി..
” ആരും വെറുതെ പണിയെടുക്കേണ്ട ഇത് നിനക്കുള്ളതാണ് പിന്നെ ആദ്യം രണ്ടെണ്ണം കിട്ടിയത് അത് ഈ പൈസ വാങ്ങി നീ ചാമ്പാൻ നോക്കിയാൽ എന്തായിരിക്കും വരാൻ പോകുന്നത് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്..!! എന്താണ് ചെയ്യേണ്ടത് എന്ന് ഭഗത്ത് പറഞ്ഞു തരും ” അതും പറഞ്ഞ് ശിവ ഭഗത്തിനെയും കൂട്ടി അവിടെ നിന്നും പുറത്തേക്ക് മാറി
” ഭഗത് എന്താ വേണ്ടത് എന്ന് നിനക്കറിയാം..”
” ആ ചേട്ടാ ..!! ഞാൻ നോക്കിക്കോളാം ”
ഭഗത്തിന്റെ മറുപടി കിട്ടിയതും ശിവ പുറത്തേക്ക് നടന്നു..
വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് പൂർത്തിയാക്കുമ്പോഴേക്കും പുറത്ത്.. ആകാശത്തേക്ക് കാർമേഘങ്ങൾ ഇരുണ്ടു കൂടി തുടങ്ങിയിരുന്നു.
രണ്ടുദിവസം മുന്നേ മഴ മുന്നറിയിപ്പ് വന്നിരുന്നെങ്കിലും ഇത്രയും പെട്ടെന്നുള്ള മഴയുടെ കടന്നു വരവ് ബാംഗ്ലൂർ നിവാസികൾ ആരും തന്നെ പ്രതീക്ഷിച്ചുണ്ടായിരുന്നില്ല..
മഴ ചാറി തുടങ്ങിയതും ശിവയുടെ ആളുകളിൽ ഒരുത്തൻ കുട നിവർത്തി അവനു മുകളിലേക്ക് ആയി ഉയർത്തി പിടിച്ചു.
ശിവ അവന്റെ കൂടെ ചേർന്ന് നിന്ന് കാറിനടുത്തേക്ക് എത്തി അകത്തേക്ക് കയറിയതും ഒരു മുരൾച്ചയോടെ അവന്റെ കാർ അവിടെ നിന്നും പുറത്തേക്കിറങ്ങി..