അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

” നിനക്ക് ഒരു പരിപാടിയുമില്ലാലെ…?? ”

ചോദ്യം കഴിഞ്ഞതും ഭഗത്ത്  പയ്യന്റെ  ചെവിക്കല്ല്  നോക്കി രണ്ടാമതും പൊട്ടിച്ചു..!!!

ആചാന ബാഹുവായ അവന്റെ  ഒരടി തന്നെ എടുപ്പത് കനത്തിൽ ആയിരുന്നു.

”  സാർ ഞാൻ സത്യമാണ് പറയുന്നത്..! എനിക്ക് ഒരു പരുപാടിയും ഇല്ല ”

പയ്യൻ കരഞ്ഞു തുടങ്ങിയിരുന്നു.

” ഷ്ഷൂ….!!  ഞങ്ങൾ പോലീസ് അല്ല പക്ഷേ എനിക്ക് നിന്നെ കൊണ്ട്  ആവശ്യമുണ്ട് അതുകൊണ്ട് ഞാൻ പറയുന്ന കുറച്ച് കാര്യങ്ങൾ നീ ചെയ്യണം..!!  നമുക്ക് അതിനെ പറ്റി സംസാരിച്ചാലോ ? ”

വളരെ മയത്തിലായിരുന്നു ശിവയുടെ സംസാരം.

”   എന്താണ് നിങ്ങൾക്ക് എന്നെക്കൊണ്ട് ആവശ്യം ?? ”

അവൻ സംശയത്തോടെ ശിവയെ നോക്കി.

”  അതൊക്കെയുണ്ട് കുറച്ച് കടന്ന കൈയാണ് എന്തായാലും നീ ചെയ്തേ പറ്റൂ..!! ”

” എനിക്ക് നിങ്ങൾ ആരാണെന്ന് പോലും അറിയില്ല..!!  എന്നെ ഈ രൂപത്തിൽ കെട്ടിയിട്ട് ഒരു കാര്യം അവശ്യപ്പെടുമ്പോൾ  എന്താണെന്ന് പോലും അറിയാതെ ഞാൻ എങ്ങനെയാണ് ചെയ്യുമോ ഇല്ലയോ എന്ന് പറയുന്നത്..?? ”

”  ഞാൻ ജോർജ് ബുഷ് ഇത് ഡൊണാൾഡ് ട്രമ്പ്..  ഞങ്ങൾ അമേരിക്കയുടെ നയ തന്ത്രപരമായ കാര്യങ്ങൾ  സംസാരിക്കാൻ വന്നതാണ്…  എന്താ മോനെ ചെയ്യാൻ പറ്റുമോ ?? ”

ചിരിച്ചു കൊണ്ടാണ് ശിവ അത് പറഞ്ഞത് അത് കേട്ടതും അവിടെ കൂടി നിന്ന അവൻറെ  കൂടെ ഉള്ളവരും പരിഹസിച്ചു  ചിരിച്ചു.

എല്ലാവരുടെയും ചിരി അവന് കാര്യമായ രീതിയിൽ അലോസരമുണ്ടാക്കി

”  അത്യാവശ്യം  സെറ്റപ്പ് എനിക്കുമുണ്ട്..!!   പണി കിട്ടും കേട്ടോ ”

പയ്യൻ ശിവയെ നോക്കി ദേഷ്യം കൊണ്ട്  പല്ല് ഇറുമ്മി.. !!

Leave a Reply

Your email address will not be published. Required fields are marked *