” നേരെ തന്നെ പോ ”
ശിവ ഡ്രൈവർക്ക് നിർദേശം നൽകി.
അവിടെ നിന്നും വീണ്ടും ഏകദേശം രണ്ടര കിലോമീറ്റർ കൂടി മുന്നോട്ട് ഓടി ആൾത്താമസമില്ലാതെ ഒഴിവാക്കിയിട്ടിരുന്ന ഒരു കെട്ടിടത്തിനു മുന്നിലായി അവൻറെ കാർ ടയർ നിരക്കി നിന്നു..
അവിടെ ശിവയുടെ കാർ ചെല്ലുമ്പോൾ തന്നെ ഒരു ഇന്നോവയും സ്കോർപിയോയും കിടപ്പുണ്ടായിരുന്നു ശിവയുടെ കാർ അങ്ങോട്ട് കയറി നിന്നതും അവന്റെ ആളുകളിൽ ഒരുത്തൻ ഓടി വന്ന് ഡോർ തുറന്നു കൊടുത്തു.
അവൻ കാറിൽ നിന്നും ഇറങ്ങി ഉള്ളിലേക്ക് കടന്ന് സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു.. നാലാം നിലയിൽ എത്തിയതും അടഞ്ഞു കിടന്ന ഡോറിൽ രണ്ട് തവണ തട്ടി..
ആദ്യം പാതി തുറന്ന ശേഷം ഭഗത് അകത്ത് നിന്നും മുഴുവൻ ഡോർ തുറന്നു കൊടുത്തു..
അകത്തേക്ക് കയറിയ ശിവ ഒരു കസേര വലിച്ചിട്ട് റൂമിന്റെ സെൻററിൽ ആയി ഇരുന്നു അവനു നേരെ ഓപ്പോസിറ്റ് ആയി ഒരു പയ്യൻ പുറകോട്ട് കൈ കെട്ടിയ രീതിയിൽ തലയിൽ കറുത്ത തുണി ഇട്ടിരിക്കുന്നുണ്ടായിരുന്നു…!!
” എടുക്ക് ”
ശിവയുടെ വാക്ക് കേട്ടതും ഭഗത്ത് പയ്യന്റെ തലയിൽ ഇട്ടിരുന്ന കറുത്ത കവർ എടുത്തതും അവൻ ശ്വാസത്തിനായി ആഞ്ഞു വലിച്ചു.
” ആരാ നിങ്ങളൊക്കെ ?? എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത്?? ”
അവൻ പറഞ്ഞു കഴിഞ്ഞതും അവന്റെ കരണക്കുറ്റി നോക്കി ഭഗത്ത് കൈ വീശി അടിച്ചു..!!
“ആഹ്..!! മൈര്…..”
അടിയുടെ വേദന കൊണ്ട് കവിൾ ചുവന്ന് അവന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
” നിങ്ങൾ പോലീസ് ആണോ ?? സർ സത്യമായും എനിക്ക് ഒരു ഇല്ലീഗൽ പരിപാടിയുമില്ല…!! പണ്ട് ഉണ്ടായിരുന്നു അതൊക്കെ ഞാൻ എന്നോ നിർത്തി ഇപ്പോൾ എനിക്ക് ഒരു പരിപാടിയുമില്ല ‘”