” എന്റെ ഫ്രണ്ട് ആണ്..!! കുഴപ്പക്കാരൻ ഒന്നും അല്ല അതോണ്ട് ആണ് ഞാൻ നമ്പർ കൊടുത്തത്.. എന്നാ വിളിക്കാത്തത് എന്ന് അറിയില്ല ”
” നീ ഒന്ന് വിളിച്ചു നോക്ക് അവനെ.. ”
” അതാണ് സീൻ അവനെ വിളിച്ചിട്ട് എടുക്കുന്നുമില്ല ഇന്ന് രാവിലെ മുതൽ അവൻറെ ഫോൺ സ്വിച്ച് ഓഫ് ആണ്…”
സജിന്റെ സ്വരത്തിൽ ചെറിയ ടെൻഷൻ നിറഞ്ഞു നിന്നു.
” അവനെ അറിയുന്ന ആരെങ്കിലും കൂട്ടുകാരുണ്ടെങ്കിൽ അവരെ ഒന്ന് വിളിച്ചു നോക്ക്..!! എന്തായാലും എനിക്ക് ഇത് വരെ കാൾ ഒന്നും വന്നിട്ടില്ല പിന്നെ നീ എന്നെ പറ്റിക്കാൻ പറയുന്നതൊന്നും അല്ലല്ലോ..?? ”
” എൻറെ പൊന്നു ചേട്ടായി എനിക്ക് എന്നാ സൂക്കേട് ആണെന്ന് അറിഞ്ഞില്ല.. നിങ്ങളെ പറ്റിക്കാഞിട്ട് ”
ആൽബി പറഞ്ഞത് സജിനു തീരെ ഇഷ്ടപ്പെട്ടില്ല.
” ശരി..!! നീ എന്തായാലും ഒന്ന് അന്വേഷിക്ക് എന്നിട്ട് നീ എന്നോട് പറ നമുക്ക് നോക്കാം ”
” ശരി ചേട്ടായി ഞാൻ വിളിക്കാം ”
കോൾ കട്ട് ചെയ്തു കഴിഞ്ഞു സജിനും ആൽബിനും ഒരേ പോലെ ചിന്തിച്ച കാര്യം ആയിരുന്നു ആ പയ്യൻ എങ്ങോട്ട് പോയി എന്നുള്ളത്…??
കൂട്ടുകാർക്കാർക്കും തന്നെ വിളിച്ചിട്ട് എടുക്കുന്നുമില്ല എന്നാലും ഇവനിത് എങ്ങോട്ട് പോയി കാണൂം..??
സെൻട്രൽ സിൽക്ക് ബോർഡ് പാസ് ചെയ്ത് ശിവയുടെ ബിഎംഡബ്ലിയു ബൻഷാങ്കരി റോഡ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു…
ഏകദേശം നാലഞ്ചു കിലോമീറ്റർ കൂടി മുന്നോട്ടു പോയി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് ഒരു ഉൾപ്രദേശത്തേക്ക് കയറി അവൻറെ കാർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു…