‘ ബാംഗ്ലൂരിൽ അടുത്ത ഒരാഴ്ച്ച വേനൽ മഴ ശക്തമാകുമെന്നും ഇടിയും മിന്നലും ഉണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ന്യൂസിൽ മുന്നറിയിപ്പ് വന്ന് കൊണ്ടിരുന്നു.. ‘
” പെട്ടെന്ന് ഒന്ന് പെയ്താ മതിയായിരുന്നു..
ഒരു നല്ല മഴ കണ്ടാൽ തന്നെ മനസിനു ഒരു കുളിർ ആണ് ”
അവൻ സ്വയം പറഞ്ഞു കൊണ്ട് ക്യാമറയുടെ ബോക്സിനൊപ്പം കിട്ടിയ യൂസർ മാനുവൽ പുറത്തേക്ക് എടുത്തു..
ന്യൂസ് ശ്രെദ്ധിച്ചു കൊണ്ട് തന്നെ അവൻ ആ യൂസർ മാനുവൽ വായിച്ചു നോക്കി.. എങ്ങനെ ഓപ്പറേറ്റ് ചെയ്യണം എന്നെല്ലാം അവൻ വ്യക്തമാക്കി മനസ്സിലാക്കാൻ തുടങ്ങി.
ആകെ രണ്ടു പീസ് ആണുള്ളത് അത് ഫോണിലേക്ക് ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യാനും ബാറ്ററി വർക്ക് ചെയ്യുന്ന രീതിയും എല്ലാം അവൻ വളരെ വിശദമായി പഠിച്ചു
ഇടക്ക് എപ്പോഴോ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയതും അവൻ ഡിസ്പ്ലേയിൽ എഴുതി കാണിക്കുന്ന പേർ നോക്കി.. സജിനാണ് നാട്ടിൽ നിന്നും…
അവൻ കാൾ അടെൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു..
” ചേട്ടായി എൻറെ ഏതെങ്കിലും ഫ്രണ്ട്സ് വിളിച്ചായിരുന്നൊ..?? ”
” ഇല്ലല്ലോടാ എന്നാ പറ്റി..?? ”
” അല്ല മറ്റവൻ ഗോവയിൽ നിന്നും ലാൻഡ് ചെയ്തിട്ടുണ്ട് ചേട്ടായിയെ വിളിക്കാൻ ഞാൻ പറഞ്ഞ് ഏൽപ്പിച്ചിരുന്നു ”
സജിന്റെ സംസാരത്തിൽ ചെറിയൊരു കൺഫ്യൂഷനും സംശയമുണ്ടായിരുന്നു.
” ഇല്ല..!! എനിക്ക് ഇതുവരെ കോൾ ഒന്നും വന്നിട്ടില്ല നീ എൻറെ നമ്പർ ആർക്കാ കൊടുത്തത്.. ?? ”
ക്യാമറ അതു പോലെ തന്നെ തിരിച്ച് പാവയുടെ ഉള്ളിലേക്ക് സെറ്റ് ചെയ്യുന്നുമ്പോൾ ആൽബി ഫോൺ തോളിൽ ചെരിച്ചു വെച്ചു.