സ്റ്റെല്ല യുടെ ശബ്ദം ആകേ പതിഞ്ഞ രീതിയിൽ ആയിരുന്നു.
” ആം ഞങ്ങൾ കഴിച്ചു..!! പിന്നെ നീ ചുമ്മാ വിളിച്ചത് ആണോ..?? ”
” ആം.. ആഹ്..!! ഞാൻ ഞാൻ ചുമ്മാ വിളിച്ചതാ എനിക്ക് ഒന്ന് വിളിക്കണം എന്ന് തോന്നി അപ്പോ… ”
സ്റ്റെല്ലയുടെ സംസാരം ചെറിയ രീതിയിൽ പതറുന്നുണ്ടായിരുന്നു. അത് ആൽബിക്ക് മനസ്സിലാവാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു.
” അന്നമ്മോൾ എന്തിയേ ?? ”
” കുഞ്ഞ് ഇവിടെയുണ്ട് ഉറക്കമാണ്..!! പിന്നെ നീ എവിടെയും തങ്ങണ്ട നേരെ ഇങ്ങ് പോരെ ഇന്ന് ശനിയാഴ്ചയല്ലേ നമുക്ക് വൈകുന്നേരം ഒന്ന് പുറത്തിറങ്ങാം ”
” ആം.. വരാം.. ഞാൻ വരാം ”
ഇടയ്ക്ക് എപ്പോഴാ തൻറെ കയ്യിൽ നിന്ന് പോകും എന്ന് തോന്നിയതും സ്റ്റെല്ല ഫോൺ വെക്കാൻ ആരംഭിച്ചു.
” ആൽബി ഞാൻ കുറച്ചു തിരക്കിലാണ് ഞാൻ വിളിക്കാൻ കേട്ടോ ”
” ആഹ് ശെരി..!! പിന്നെ ഞാൻ പറ്റുന്ന പോലെ പണിയെല്ലാം ചെയ്തു തീർക്കാം അതാകുമ്പോൾ വന്നിട്ട് നിനക്ക് വേറെ കെട്ടി മറച്ചിൽ വേണ്ട..!! അപ്പോ ഓക്കേ ഡി ”
അതും പറഞ്ഞ് ആൽബി കോൾ കട്ട് ചെയ്തും സ്റ്റെല്ലാ ഫോണും കയ്യിൽ പിടിച്ച് കുറച്ചു നേരം അതേ ഇരിപ്പിരുന്നു..
ശിവയുടെ ശ്രദ്ധയും ആകർഷണവും താൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു എന്നത് തിരസ്കരിക്കാൻ ആവാത്ത ഒരു സത്യമാണ് എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കും…..!!!!
അതേ സമയം സ്റ്റെല്ലക്ക് ഡ്യൂട്ടി ഉണ്ടായിരുന്നതു കൊണ്ട് ആൽബി വീട്ടിൽ തനിച്ചായിരുന്നു..
ടേബിളിൽ വച്ച തന്റെ ഫോണിൽ ന്യൂസ് കണ്ട് കൊണ്ട് ഓർഡർ ചെയ്തു വരുത്തിയ ക്യാമറയുടെ ക്വാളിറ്റിയും അതിൻറെ സെറ്റിംഗ്സും എല്ലാം അവൻ വിശദമായി പരിശോധിക്കുകയായിരുന്നു..