പെട്ടെന്ന് ശരീരത്തിൽ എന്തോ മാറ്റം വരുന്നത് അവൾ തിരിച്ച് അറിഞ്ഞു ഒരു നിമിഷം അടി വയറിലേക്ക് കൈ ചേർത്ത് അവൾ വാഷ് റും ലക്ഷ്യമാക്കി നടന്നു…
അകത്തു കയറി ഡോർ ലോക്ക് ചെയ്തു പരിശോധിച്ചതും അവൾ പ്രത്യക്ഷിച്ചത് പോലെ തന്നെ പാഡ് നിറഞ്ഞിരിക്കുന്നു…
ശരീരത്തിന്റെയും മനസ്സിന്റെയും അതി സമ്മർദ്ദം മൂലം ഫ്ലോ വന്നിരിക്കുന്നതാണ് കുറച്ച് സമയം ഉള്ളിൽ തന്നെ ചെലവഴിച്ച് അവൾ പുറത്തേക്ക് വന്നു..!!
മുഖത്ത് വെള്ളം അടിച്ചു കഴുകി താൻ ഫ്രഷായി എന്നുറപ്പായപ്പോൾ തിരികെ ഇരുന്ന സീറ്റിലേക്ക് വന്നെങ്കിലും… ശിവ അവിടെ നിന്നും പോയിട്ടുണ്ടായിരുന്നു…
” മാഡം ജ്യൂസ് കൊണ്ട് വന്നിരുന്നു ആളെ കണ്ടില്ല.. ഇപ്പോ എടുക്കട്ടെ..?? ”
വെയ്റ്റർ പയ്യന്റെ ശബ്ദം.
” യാ പ്ലീസ്ല് ”
അവൾ അവിടെ തന്നെ ഇട്ടിരുന്ന സോഫയിലേക്ക് ഇരുന്നതും വെയിറ്റർ ജ്യൂസ് കൊണ്ടുവന്നു മുന്നിലേക്ക് വെച്ചു.
” മാഡം ബില്ല് മറ്റേ ആള് പേ ചെയ്തിട്ടുണ്ട് കേട്ടോ..”
അതും പറഞ്ഞു അവൻ പോയി.
ഇപ്പോഴും അവളുടെ ഉള്ളിലെ നടുക്കം വിട്ട് മാറിയിരുന്നില്ല.. എന്തോ മനസ്സ് വല്ലാതെ ടെൻഷനടിച്ചു തുടങ്ങിയതും ആരോടെങ്കിലും സംസാരിക്കണം എന്ന് തോന്നി…
എന്തോ ഓർത്ത പോലെ അവൾ പെട്ടെന്ന് തന്നെ ആൽബിയുടെ ഫോണിലേക്ക് വിളിച്ചു.
” ആ പെണ്ണേ പറയടി ”
” ആൽബി എന്നാ പരിപാടി ..?? ”
” എന്ത് പരിപാടി..!! ഞാനിവിടെ കൊച്ചിനെം നോക്കി വെറുതെ ഫോണിൽ കളിച്ചിരിക്കുന്നു..
ഓഫീസിൽ ആണോ നീ ”
” ഇപ്പോൾ ഓഫീസിൽ ആണ്..! പുറത്ത് സൈറ്റിൽ ആയിരുന്നു ഇപ്പോ വന്നതേ ഉള്ളൂ.. അപ്പോ ഒന്ന് വിളിച്ചു നോക്കിയതാ..!! കഴിച്ചാരുന്നോ..?? “