” ശിവാനന്ദ് ഒന്നിനെയും ഇതുവരെ ഇത്രയും ആഘാതമായി ആഗ്രഹിച്ചിട്ടില്ല..!! ജീവിച്ച കാലത്തോളം ആഗ്രഹിച്ചതെല്ലാം നേടിയിട്ടേയുള്ളൂ എങ്കിലും നീ എന്ന സ്വപ്നം ഇപ്പോഴും എന്റെ ഒരുപാട് കൈപ്പാട് അകലെയാണ്..!! ”
അവൻ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..
” ഒരാളുടെ ശരീരം നേടാൻ കഴിഞ്ഞേക്കാം പക്ഷേ അവളുടെ മനസ്സ്….. നിന്നോടുള്ള എൻറെ ഭ്രാന്തമായ സ്നേഹവും ഇഷ്ടവും എന്നെയും നിന്നെയും എവിടെ എത്തിക്കും എന്നെനിക്കറിയില്ല സ്റ്റെല്ല..!! എങ്കിലും കണ്മുന്നിൽ കാണാതിരുന്നാൽ അത്രയും അഭിനിവേശം കുറയും എന്നെങ്കിലും ഞാൻ കരുതി.. പക്ഷേ പറ്റുന്നില്ല..!! ”
വശത്ത് നിന്നും സ്റ്റെല്ലക്ക് നേരെ മുഖം തിരിഞ്ഞതും ശിവയുടെ മുഖത്തേക്ക് നോക്കിയ സ്റ്റെല്ല ആ കാഴ്ച കണ്ട് തളർന്ന് പോയി…!!
ശിവയുടെ രണ്ട് കണ്ണുകളും നിറഞ്ഞിരിക്കുന്നു…
അപ്പോൾ ഇത് ഹൃദയത്തിൽ നിന്നും വന്നതാണ്…
അതിന് അവൾക്ക് എന്തു മറുപടി നൽകണമേന്നൊ.. എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു…!!
ഒരു നിമിഷം കുതിച്ചുയർന്ന ഹൃദയമിടിപ്പോടെ പിടക്കുന്ന കണ്ണുകളോടെ അവൾ അവനെ തന്നെ നോക്കി നിന്നു…!!
” നിനക്കായി ഒരിക്കൽ ഞാൻ ഒരു സമ്മാനം കൊണ്ടുവന്നിരുന്നു പക്ഷേ അന്ന് നീ അത് അവഗണിച്ചു.. !! ഇനി എന്നെങ്കിലും ഒരിക്കൽ നിനക്ക് അത് തരാനുള്ള അധികാരം ഉള്ളപ്പോൾ മാത്രമേ ഇനിയൊരു ഉപഹാരം ഞാൻ നൽകൂ…!! ”
അപ്പോഴും കണ്മുന്നിൽ നടന്നതെല്ലാം വിശ്വസിക്കാനാവാതെ സത്യമോ മിഥ്യയോ എന്ന് അറിയാതെ തരിച്ചു നിൽക്കുകയായിരുന്നു അപ്പോഴും സ്റ്റെല്ല..!!