” എനിക്ക് അത് ഇച്ചിരി കുറവാണ്.. !! ”
അതും പറഞ്ഞു അവൾ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
” സാർ എന്താണ് എടുക്കേണ്ടത്..?? ”
വെയ്റ്റർ ശിവക്ക് അരികിലേക്ക് എത്തിയിരുന്നു.
” നല്ല തണുത്ത സ്ട്രോബറി ഉണ്ടാവോ നല്ല മധുരമുള്ളത്..??? ”
അവൻ പതിയെ തല ചെരിച്ചു അവളെ നോക്കിയതും സ്റ്റെല്ലയുടെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടി വരുന്നതും അവൾ കണ്ണ് ഇറുക്കി നോക്കുന്നതും അവൻ കണ്ടു.
” ഓറഞ്ച് എടുത്തോളൂ…”
ഓർഡർ കൺഫേം ചെയ്ത് നൽകി ശിവ വീണ്ടും അവൾക്ക് അഭിമുഖം ആയി തിരിഞു ഇരുന്നു.
” ഇപ്പോഴും അത് തന്നെ ആലോചിച്ച് ഇരിക്കാണോ.. ?? ”
” എന്തായിരുന്നു കളിയും ചിരിയും എല്ലാം ഒന്നും മിണ്ടാൻ പോലും സമയമില്ലല്ലോ..?? ഇപ്പോൾ എവിടുന്നാണ് സമയം ?? ഞാൻ പോവുകയാണ്..!! ”
ഓർഡർ ചെയ്ത ജ്യൂസ് പോലും കുടിക്കാൻ നിൽക്കാതെ അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകാൻ തുടങ്ങി.
” സ്റ്റെല്ല..!! അഡ്വാൻസ് ഹാപ്പി ബർത്ത്ഡെ ” ശിവ അത് പറഞ്ഞതും അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയിടുത്ത് നിന്നു.
” എൻറെ ബർത്ത് ഡെ ആണെന്ന് എങ്ങനെ അറിയാം..?? ”
” അതൊക്കെ അറിയാം ഇനി നാലുദിവസം കൂടി കഴിഞ്ഞാൽ നിന്റെ ജന്മ ദിനം ആണെന്നും അറിയാം.. നീ അന്ന് ലീവ് ആണെന്നും അറിയാം…!! ”
അവൻ ചിരിയോടെ ആണ് അത് പറഞ്ഞെങ്കിലും അവൾക്ക് ഭാവ മാറ്റം ഒന്നുമില്ല.
” സ്റ്റെല്ല ഞാൻ അറിഞ്ഞുകൊണ്ട് തന്നെയാണ് ഒഴിവാക്കിയത്..!! ”
ശിവയുടെ വാക്കുകൾ കേട്ടതും പോകാൻ നിന്നിടത്ത് നിന്നും അവൾ ഞെട്ടലോടെ തിരിഞ്ഞ് അവനെ നേരെ നിന്നു…!!