ഫോണിൽ വാട്സാപ്പ് തുറന്ന് ശിവയുടെ
മെസേജ് ഒഴികെ ബാക്കിയുള്ളവ എല്ലാം അപ്പോൾ തന്നെ നോക്കി മറുപടി നൽകി..
” എന്താടോ.. മെസ്സേജ് കണ്ടാൽ പോലും നോക്കില്ലാലേ..?? ”
പുറകിൽ നിന്നും തീരെ പ്രതീക്ഷിക്കാതെ വന്ന ആ ശബ്ദം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു.
എങ്കിലും മറുപടി കൊടുക്കാനോ കൂടെ സംസാരിക്കാനോ അവൾക്ക് തോന്നിയില്ല ഫോണിൽ തന്നെ നോക്കിയും ഇടക്ക് പുറത്തേക്ക് ശ്രെദ്ധ കൊടുത്തും സ്റ്റെല്ല പ്രതിഷേധം അറിയിച്ചു..
” ക്യാൻ ഐ സീറ്റ് ഹിയർ…?? ”
ശിവയുടെ ചോദ്യം കേട്ടെങ്കിലും അതിലും അവൾക്കു മറുപടിയൊന്നുമില്ല.
എങ്കിലും അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ ശിവ അവളുടെ ഓപ്പോസിറ്റ് ആയിരുന്നു..
ശേഷം താൻ ധരിച്ചിരിക്കുന്ന കോട്ട് ഊരി അപ്പുറത്ത് ചെയറിലേക്ക് ഇട്ടു..
” എന്തൊരു ചൂടാണല്ലേ പുറത്ത്..?? ” ഫോണിൽ തന്നെ തോണ്ടി കൊണ്ടിരിക്കുന്ന സ്റ്റെല്ല മനപ്പൂർവം നിശബ്ദത പാലിക്കുന്നത് ആണ് എന്ന് മനസ്സിലാക്കാന് ശിവയ്ക്ക് അധികം സമയം വേണ്ടിയിരുന്നില്ല.
” എന്താ എന്നോട് ദേഷ്യത്തിലാണൊ..?? ”
” എനിക്ക് ആരോടും ദേഷ്യമില്ല..!! ”
ഒടുവിൽ അവൾ മൗനം വെടിഞ്ഞു.
” പിന്നെന്താ ഒന്നും മിണ്ടാത്തത്..?? ”
” എന്താ ഇപ്പോ അവളോട് ഒന്നും മിണ്ടാൻ ഇല്ലേ അതോ ഇന്ന് നിങ്ങടെ കൂട്ടുകാരി വന്നില്ലേ..?? ”
അവളുടെ കുശുമ്പടെയുള്ള ചോദ്യത്തിന് ശിവ ചിരിക്കുക മാത്രമാണ് ചെയ്തത്.
” അവൾ എന്റെ വർക്കിംഗ് കോലീഗ് ആണ്.. അല്ലാണ്ട് ഞാൻ അവളെം കൊണ്ട് മുഴുവൻ സമയം നടക്കൊന്നുവല്ല..!! എൻറെ സ്റ്റെല്ല താൻ ഇതൊക്കെ കുറച്ച് സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കടോ.. “