” ഒക്കെ അങ്ങനെയാണെങ്കിൽ അവരോട് വെയിറ്റ് ചെയ്യാൻ പറാ.. ഇപ്പോൾ ആ പോർഷൻ നോക്കണ്ട ഗുഡ്സ് വന്നതിനു ശേഷം മാത്രം പണി തുടങ്ങിയാൽ മതി..”
” തീർച്ചയായും സ്വാമി ഞാൻ അതിപ്പോ തന്നെ അപ്ഡേറ്റ് ചെയ്യാം ”
പ്രൊജകറ്റിന്റെ പല ഭാഗങ്ങളുമായി അന്നെ ദിവസം അവർ ബിസിയായിരുന്നു..
ഉഷ്ണ കാലാവസ്ഥ ആയത് കൊണ്ട് തന്നെ വിയർപ്പ് കൊണ്ട് ശരീരം ആകേ നനഞ്ഞു തുടങ്ങിയിരുന്നു..
ഇടയ്ക്കെപ്പൊഴൊ.. ഫോണിലേക്ക് ഒരു മെസ്സേജ് വരുന്ന സൗണ്ട് കേട്ട് ലോക്ക് തുറന്നു നോക്കിയ സ്റ്റെല്ല ശിവയുടെ ഒരു ഹായ് കണ്ടതും ഒന്ന് ഞെട്ടി….!!
എങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളിലെ ദേഷ്യവും വാശിയും അതിനു മറുപടി കൊടുക്കാനോ ആ മെസ്സേജ് തുറന്നു നോക്കാനോ പോലും സമ്മതിച്ചില്ല…
ഫോൺ പഴയ പോലെ ലോക്ക് ചെയ്ത് എടുത്തു വച്ച് അവൾ തന്റെ ജോലിയിലേക്ക് പഴയത് പോലെ മുഴുകി.
സൈറ്റ് കോരയിൽ ആയിരുന്നതിനാൽ തന്നെ അവിടെയുള്ള ഏറ്റവും നല്ല എക്സ്പെൻസീവ് ആയ ഹോട്ടലിൽ നിന്ന് തന്നെയായിരുന്നു അവർ ഭക്ഷണം കഴിച്ചത്.
ഏകദേശം വൈകുന്നേരം 3 മണി വരെ ആയതും അധികം ബ്ലോക്ക് വരുന്നതിനു മുന്നേ തിരിച്ചു പോകാമെന്ന് സ്വാമിയുടെ നിർദ്ദേശത്തിൽ ഫുൾ ടീം തിരിച്ചുപോരുകയും ഉണ്ടായി..
നേരെ കമ്പനിയിലേക്ക് എത്തി സ്വന്തം ക്യാബിനിൽ പോയി ലാപ്ടോപ്പും ബാഗും മറ്റു കാര്യങ്ങളും വെച്ച ശേഷം നേരെ കാഫ്റ്റീരിയയിലെക്ക് ആണ് സ്റ്റെല്ല വന്നത്…
അവിടെ തന്നെ വാഷ് റൂമിൽ പോയി കയ്യും മുഖമെല്ലാം കഴുകി ഫ്രഷ് ആയി വന്നതും തണുത്തൊരു ജ്യൂസ് ഓർഡർ ചെയ്തു ഒരു സൈഡ് ചേർന്ന് അവൾ തനിയെ ഇരുന്നു…