അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

”  ആ സ്വാമി..!!  ഞാൻ എല്ലാം  നോട്ട് ചെയ്തിട്ടുണ്ട് അതിനു പുറമേ ഇവിടേക്ക് പുതിയ സജസ്‌ഷൻസ്  ഉദ്ദേശിക്കുന്നത് ആർക്കിടെക്ചർ ടീമിന് ഞാൻ ഒൾറെഡി മെയിൽ അയച്ചിട്ടുണ്ട്.. ”

സ്റ്റെല്ല സ്വാമിക്ക് അപ്പോൾ തന്നെ മറുപടി നൽകി.

അവളുടെ സ്വാഭാവികമായ ഹാർഡ് വർക്ക് മെന്റാലിറ്റി കൊണ്ട്  തന്നെ ഈ പ്രൊജക്റ്റിലും    വേണ്ട  കാര്യങ്ങൾ അപ്ഡേറ്റ് ചെയ്ത്  സ്റ്റെല്ല നിറ സാനിധ്യവും  സജീവമായിരുന്നു.

വർക്കിന്റെ പൾസ് അറിഞ്ഞു കൊണ്ട് തന്നെ സ്വാമിയുടെ  പ്രോജക്റ്റിലേക്ക് അവൾ മെല്ലെ മെല്ലെ വന്നു കൊണ്ടിരുന്നു..

ഇലക്ട്രോണിക്ക് സിറ്റിയിൽ നിന്നും  30-45  മിനിറ്റ്  സമയം കൊണ്ട്  കോർമംഗല  എത്തുന്നതും  താരതമ്യേന ചെറിയ പ്രോജക്ട് ആണെന്നതും അവൾക്ക് ഇപ്പോൾ ആശ്വാസമായിരുന്നു…

”  സ്റ്റെല്ലാ..!! ഇവിടെ  ഈ ഒരു പോർഷനിൽ ആഡ് ചെയ്യാൻ പറഞ്ഞ ഫോറിൻ ഡിസൈൻസ് എന്തായി..??  ഞാൻ ഇന്നലെ തനിക്ക്  മെയിലിൽ  ചെയ്തിരുന്നു ഇവിടെക്ക് കൂടുതലും വി ഐ പി കസ്റ്മേഴ്‌സിനെ ആണ്  എക്സ്പെക്ട് ചെയ്യുന്നത്.. അതിലും ഫോറിനേഴ്സ് ആയിരിക്കും കൂടുതൽ..  താൻ ഫ്രീ ആണെങ്കിൽ ആ സൂപ്പർവൈസറിനെ കണ്ട് ഇതൊന്ന് സെറ്റ് ചെയ്തേക്ക്  ”

സ്വാമി സ്റ്റെല്ലയെ ഏൽപ്പിച്ചു സിഗരറ്റ് വലിക്കാൻ മാറാൻ തുടങ്ങുകയായിരുന്നു.

”   സ്വാമി ഈയൊരു പോർഷൻ ഇപ്പോൾ തന്നെ കമ്പ്ലീറ്റ് ചെയ്യുകയാണോ..??  ഇവിടേക്ക് ഓർഡർ  ചെയ്താ  മെറ്റൽസും ഗുഡ്സും ഒക്കെ  ചൈനയിൽ നിന്നും വരേണ്ടതാണ്.. ”

സ്റ്റെല്ല മറുപടിക്ക് ആയി സ്വാമിയെ തന്നെ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *