” കുറച്ചു വളഞ്ഞ വഴി ഉപയോഗിച്ച് ആയാലും എനിക്ക് ലക്ഷ്യത്തിലേക്ക് എത്തിയേ പറ്റൂ.. ഈ കളിയുടെ അവസാനം ഒന്നുകിൽ അവൾ എനിക്ക് സ്വന്തമാകും അല്ലെങ്കിൽ എന്നെന്നേക്കും ആയി അവളെ നഷ്ട്ടപ്പെടും ”
ശിവ അത് കൂടി കൂട്ടി ചേർത്തതും കുറച്ചു സമയം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു..
മോനിക്ക അവളുടെ ഫോണിൽ ചെറിയ ശബ്ദത്തിൽ റീൽസ് കാണുന്നത് ഒഴിച്ചാൽ നിശബ്ദം..!!
” പിന്നെ.. ചേട്ടനു അറിയാമല്ലോ സ്വാമി എല്ലാ കാര്യത്തിലും സ്ട്രൈറ് ഫോർവേഡ് ആണ്.. ആളുടെ കൂടെ പുള്ളിക്കാരി എങ്ങനെ പിടിച്ചു നിൽക്കുന്നു ആവൊ..?? ”
കുറച്ചു സമയം പിന്നിട്ടതും വിഷയം മാറ്റാൻ എന്ന പോലെ ഭഗത്തിന്റെ വർത്തമാനം കേട്ട് ശിവക്ക് ചിരിയാണ് വന്നത്.
” വിഷമിക്കേണ്ട അവളെ നമുക്ക് തിരിച്ചുകൊണ്ടുവരാം ഈ പാസഞ്ചർ സീറ്റ് എൻറെ പെണ്ണിനുള്ളതാണ് ”
അതും പറഞ്ഞ് ശിവ ഒരു സിഗരറ്റ് വായിലേക്ക് വെച്ച് കത്തിച്ചു
അന്ന് ശനിയാഴ്ച്ച ശിവസം ആയിരുന്നു.. കമ്പനി നിലവിൽ എറ്റെടുത്ത പ്രൊജക്റ്റ്‌സ് എല്ലാം പെട്ടെന്ന് കംപ്ലീറ്റ് ചെയ്യാൻ നോക്കുന്നതിനാൽ അന്ന് സ്റ്റെല്ലക്ക് വർക്കിംഗ് ഡേ ആയിരുന്നു..
” ഈ ഭാഗത്തെ ഏറ്റവും വലിയ പ്രത്യേകത ഇങ്ങോട്ട് നാനാ ദിക്കിൽ നിന്നും ഒരെ പോലെ വരാൻ പറ്റുന്ന വാഹന സൗകര്യം ആണ്… പൊതുവേ ബലന്തൂർ വച്ച് കമ്പയർ കംപയർ ചെയ്തു നോക്കുമ്പോൾ കോർമംഗല ഒരു പോർഷ് ഏരിയ തന്നെയാണ്.. ”
സ്വാമി നിലവിലെ പ്രൊജക്റ്റിനെ പറ്റി സ്റ്റെല്ലക്ക് വിവരങ്ങൾ നൽകി കൊണ്ടിരുന്നു.
” SCG കോർപ്പറേറ്റ് ഒന്നും കാണാതെ ഈ പ്രോജക്ട് ഏറ്റെടുക്കില്ല.. അത് കൊണ്ട് എറ്റവും ബെസ്റ്റ് ആണ് സ്റ്റെല്ലയിൽ നിന്നും ഞാൻ എക്സ്‌പെക്ട് ചെയ്യുന്നത് സോ സ്റ്റെല്ല വേണ്ട കാര്യങ്ങൾ ഒക്കെ ഫോള്ളോ ചെയ്യുന്നുണ്ടല്ലൊ അല്ലേ..?? “