” വീണ്ടും ഒരിക്കൽ കൂടി ഞാൻ അവളെ നേടുമ്പോൾ പെണ്ണിന്റെ ഉള്ളിലെ കുറ്റബോധത്തെയും സദാചാര ചിന്തകളെയും മറികടക്കാൻ പാകത്തിന് എന്നോടുള്ള സ്നേഹം അതി ശക്തമായിരിക്കണം..!! അതിനെ എനിക്ക് അവളെ കുറിച്ച് കരയിച്ചെ പറ്റൂ ”
” അപ്പോൾ ഇപ്പോഴും ഇഷ്ട കുറവ് ഒന്നുമില്ലല്ലെ..?? ”
ചെറിയ ചിരിയോടെ ആണ് ഭഗത്ത് അത് ചോദിച്ചത്.
” ഭഗത്ത് ഈ ലോകത്തിൽ രണ്ടുതരം ആളുകളാണ് ഉള്ളത് ഒന്ന് പ്രിയപ്പെട്ടവരിൽ നിന്നും അവഗണന നേരിട്ടാൽ ഈഗോ വർക്കൗട്ട് ചെയ്ത് സ്വന്തം കാര്യം നോക്കി പോകുന്നവർ.. മുകളിൽ ആകാശം താഴെ ഭൂമി എന്ന് കരുതി ജീവിക്കുന്ന ഈ കൂട്ടരേ പെട്ടെന്ന് തളർത്താൻ കഴിയില്ല കാരണം അവർ ഇമോഷണലി അവൈലബിൾ ആയിരിക്കില്ല.. ”
ശിവ ഒന്ന് നിർത്തി പിന്നെയും തുടർന്നു..
” രണ്ടാമത്തെ ടൈപ്പ് കൂട്ടരാണ് എപ്പോഴും ഇരകൾ ആവുന്നത്..! എന്തുകൊണ്ട് അവോയ്ഡ് ചെയ്യപ്പെടുന്നു എന്നതിനെ ഓർത്ത് ഒബ്സസ്ഡ് ആകുന്നവർ.. തങ്ങളുടെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും മിസ്റ്റെക്ക് കൊണ്ടാണെന്നോ അല്ലെങ്കിൽ അണ്ടർവാല്യു ചെയ്യപ്പെട്ടെന്നു കരുതിയൊ
ഇവർ ഇമോഷനലി റിയാക്ട് ചെയ്യാൻ തുടങും അവിടെയാണ് നമ്മുടെ ലൂപ്പ് ഹോൾ.. !! ഇപ്പോൾ നിനക്ക് കാര്യം മനസ്സിലായോ.?? ”
ശിവ പറഞ്ഞു അവസാനിപ്പിച്ച് കൈ കൊണ്ട് ഭഗത്തിന്റെ തലക്ക് തമാശ രീതിയിൽ തട്ടി.
” ഓഹ്.. ”
ഭഗത്തിന്റെ ശബ്ദം കേട്ടതും പെട്ടെന്ന് കാര്യം മനസിലാകാതെ മോനിക്ക രണ്ട് പേരെയും മാറി മാറി നോക്കി.
” ജസ്റ്റ് ഫോർ ഫൺ..”
ശിവ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.