” പിന്നെ എന്തിനാ ചേട്ടാ..?? ”
” കാമം പ്രണയത്തിനു വഴിമാറി..!! ഭഗത്ത് ഇനി അവളെ നേടുമ്പോൾ അതൊരു രാത്രിക്ക് മാത്രമായി എനിക്ക് വേണ്ട.. പകരം എന്റെ സ്വന്തമാകണം അതിനുവേണ്ടിയാണ് ഈ കളിയെല്ലാം..”
ശിവ ഒന്ന് നിർത്തി പിന്നെയും തുടർന്നു..
” ഒരിക്കൽ എന്റെ കയ്യിലേക്ക് വന്നു കയറിയതാണ് സ്റ്റെല്ല .. അന്ന് ഞാൻ അവളെ നേടി എന്ന് അഹങ്കരിച്ചു..!! പക്ഷേ അതൊരു രാത്രിയിലേക്ക് മാത്രം നീണ്ടുനിന്ന വെറുമൊരു ഇൻഫാക്ച്വഷൻ ആയിരുന്നു..”
” ആൾ പിന്നെ പഴയ കോൺടാക്ട് വച്ചില്ലേ..?? ”
ഭഗത്ത് അവന്റെ സംശയം മറച്ചു വച്ചില്ല.
” കോൺടാക്ട് ഉണ്ട് ലൈക്ക് എ ഫ്രണ്ട്.. അതുകൊണ്ട് കാര്യമില്ല..!! പെണ്ണ് ഒരു സ്വർണ്ണ മത്സ്യമാണ് അവളെ നേടണമെങ്കിൽ എനിക്ക് കുറച്ചു വളഞ്ഞ വഴിയിൽ കൂടി പോയേ പറ്റൂ…”
” ചേട്ടൻ പറഞ്ഞതെല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട്.. ”
ശിവയുടെ എല്ലാ കാര്യങ്ങൾക്കും സപ്പോർട്ട് ചെയ്തതുപോലെ ഭഗത് ഇതിനും സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.
” ഒരിക്കൽ ഞാൻ അവളെ നേടിയിട്ടും എന്റെ കൈവിട്ടു പോകാൻ കാരണം എന്താണെന്ന് നിനക്കറിയാമോ..?? ”
” ഇല്ല.. എന്താ..?? ”
” ഞാൻ കണ്ടിടത്തോളം സ്റ്റെല്ല ഒരു ട്രഡീഷണൽ ആയ പെണ്ണാണ്.. അലിഖിത സാമൂഹ്യ നിയമങ്ങളിലും കുടുംബ ബന്ധങ്ങളിലും അവൾ അടിയുറച്ചു വിശ്വസിക്കുന്നു…!!
മാത്രമല്ല അറിഞ്ഞടത്തോളം അവൾ റിലീജിയസ് ആയ ദൈവ വിശ്വാസത്തിൽ ഊന്നി ജീവിക്കുന്ന ആൾ കൂടി ആണ് ..
അത് കൊണ്ട് തന്നെ എന്നോടുള്ള ഇഷ്ടത്തേക്കാൾ ഉപരി തെറ്റ് ചെയ്യുന്നു എന്ന ചിന്തയും താലികെട്ടിയ ഭർത്താവിനെ ചതിക്കുന്നു എന്ന കുറ്റബോധവും ആണ് അവളെ എന്നിൽ നിന്നും അകറ്റാൻ കാരണം ”
ശിവ ഒന്നു നിർത്തി പിന്നെ ദീർഘശ്വാസം എടുത്തു വിട്ടു.