” അന്വേഷിച്ചോ..?? ”
” ഞാൻ അവനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു ചേട്ടാ.. അവൻ ഇത്രയും നാൾ ഗോവയിൽ ആയിരുന്നു ഇന്നലെ ലാൻഡ് ചെയ്തു. ഇപ്പോൾ മടിവാളയിൽ ഉണ്ട്..!! അവനെ തൂക്കട്ടെ ?? ”
ഭഗത്ത് ശിവയുടെ മറുപടിക്കായി ഗ്ലാസിൽ കൂടി അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
അതേ സമയം ശിവ പുറത്തേക്ക് തന്നെ നോക്കി കുറച്ചു സമയം എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു…
” നീ അവനെ വിടാതെ പിടിക്ക്.. കയ്യിലേക്ക് തന്നെ വന്ന് കേറിക്കോളും ”
” ശരി ചേട്ടാ..!! എന്തായാലും അവനെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ”
ശിവയുടെ മറുപടിയുടെ അർത്ഥം ഭഗത്തിനു മനസിലായിരുന്നു
” പുള്ളിക്കാരിയെ ചേട്ടന്റെ പ്രോജക്ടിൽ നിന്നും അറിഞ്ഞുകൊണ്ട് മാറ്റിയതാണോ..?? ”
” ആരു സ്റ്റെല്ലയൊ..? എന്താ അങ്ങനെ ചോദിക്കാൻ..?? ”
” അല്ല ചേട്ടൻ എന്തെങ്കിലും കണ്മുന്നിൽ കാണാതെ ഇതൊന്നും ചെയ്യില്ല എന്ന് എനിക്ക് അറിയാം..!! മാത്രമല്ല അവരെ അറിഞ്ഞു കൊണ്ട് അവോയ്ഡ് ചെയ്യുന്നതുപോലെയും എനിക്ക് തോന്നുന്നു ”
ഭഗത്ത് സംസാരിക്കുണ്ട് എങ്കിലും ശിവ അവന്റെ ചോദ്യത്തിനു മറുപടി ഒന്നും മിണ്ടിയില്ല.
രണ്ടുപേരും കന്നടയിൽ സംസാരിക്കുന്നതു കൊണ്ടുതന്നെ മോനികക്ക് അവർ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു..
എന്തെങ്കിലും പ്രൈവറ്റ് കാര്യമാണെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ അതിലേക്ക് തല ഇടാനും പോയില്ല..
ഓടി കൊണ്ടിരിക്കുന്ന കാറിന്റെ ഗ്ലാസ് താഴ്ത്തി ശിവ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു
” എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ് ഭഗത്ത്..!! “