” ഒന്നുമില്ല..!! എനിക്ക് കുറച്ച് തിരക്കുണ്ട് ശിവ ഞാൻ പിന്നെ വിളിക്കാം.. ”
അതും പറഞ്ഞ് സ്റ്റെല്ല കാൾ കട്ട് ചെയ്തു.
ശിവയുടെ സംസാരത്തിൽ കടന്നുവന്ന ആറ്റിട്യൂഡും ഈയൊരു തരം അവോയിഡിങ്ങും സ്റ്റെല്ലയ്ക്ക് അവൾ അറിയാതെ തന്നെ ഒരു തരം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാൻ തുടങ്ങിയിരുന്നു..
ഇത്രയും നാൾ അടുത്തുണ്ടായിരുന്നപ്പോൾ ഓരോ കാരണം പറഞ്ഞ് അവനെ അകറ്റി നിർത്തി ഇപ്പോൾ ഒന്ന് സംസാരിക്കാൻ പോലും ബുദ്ധി മുട്ടേണ്ട അവസ്ഥ..!!
” സ്റ്റെല്ല റെഡി അല്ലേ..?? ”
സ്വാമിയുടെ ശബ്ദം അവളുടെ ശ്രെദ്ധ തിരിച്ചു.
” ആം സ്വാമി..! ഒക്കേ ആണ് ”
അരമണിക്കൂറിൽ തന്നെ സ്വാമിയുടെ കൂടെ കോർമംഗലയിൽ സൈറ്റ് വിസിറ് ചെയ്യണമെന്ന് മാനേജരുടെ നിർദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് അവൾ അതിനു വേണ്ടി തയ്യാറെടുക്കുകയായിരുന്നു.
കൃത്യസമയത്ത് തന്നെ സ്വാമിയുടെ കോൾ വരികയും അവൾ താഴേക്ക് ഇറങ്ങി ചെല്ലുകയും ചെയ്തു സ്വാമിയുടെ കാറിൽ ആളുടെ പിഎ അടക്കം അവർ സൈറ്റിലേക്ക് യാത്ര തിരിച്ചു…..!!
ട്രാഫിക്കിൽ നിന്നും ഒഴിഞ്ഞുമാറി ബലന്തൂർ മാർത്ത ഹള്ളി റോഡിൽ കൂടി ശിവയുടെ bmw മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..
ഭഗത്ത് ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ശിവയും മോനിക്കയും ബിസിനസിന്റെ ഡിസ്കഷനിലും സംസാരിച്ചുകൊണ്ടിരിക്കുന്നു..
മോനിക്കാ കൂടുതലും ഹിന്ദി സംസാരിക്കുന്നതുകൊണ്ടുതന്നെ ഭഗത്തിന് അവർ തമ്മിൽ നടക്കുന്ന ഡിസ്കഷൻ മനസ്സിലാവുന്നതെ ഇല്ലായിരുന്നു.
ഇടയ്ക്ക് എപ്പോഴോ ഒരു ഗ്യാപ്പ് വന്നപ്പോൾ അവൻ ശിവയോട് സംസാരിച്ചു തുടങ്ങി
” ചേട്ടാ മറ്റേ ഏജൻറ് പയ്യൻ ഇവിടെ എത്തിയിട്ടുണ്ട്.. “