സ്റ്റെല്ലയും തിരിച്ച് കൈ ഉയർത്തി കാണിച്ചു എങ്കിലും ശിവ അവളുടെ അടുത്തേക്ക് വരാതെ മോനിക്കയുമായി സംസാരിച്ചുകൊണ്ട് തന്നെ പുറത്തേക്ക് നടന്നു…
ഇത്രയും നാൾ തന്നോട് അടുപ്പത്തോടെ പെരുമാറി ഇപ്പോഴുള്ള ഈ ഒരു അകൽച്ച സ്റ്റെല്ലക്ക് നല്ല രീതിയിൽ സങ്കടം ഉണ്ടാക്കുന്നുണ്ടായിരുന്നു..!!
അവൻ പുറത്തേക്ക് എത്തിയപ്പോൾ തന്നെ ഭഗത്ത് കാറും കൊണ്ടു വന്നിരുന്നതിനാൽ ശിവ തിരിഞ്ഞു പോലും നോക്കാതെ കാറിൽ കയറി പോവുകയും ചെയ്തു…. അറിഞ്ഞുകൊണ്ട് തന്നെ അവോയ്ഡ് ചെയ്യുന്ന പോലെയാണ് സ്റ്റെല്ലക്ക് തോന്നിയത്..!!
ആൾറെഡി പീരിയഡ്സ് ആയി നിൽക്കുന്നതു കൊണ്ട് തന്നെ ശാരീരികമായും മാനസികമായും അവൾ തളർന്നിട്ടുണ്ടായിരുന്നു
പീരിയഡ്‌സ് ക്രാമ്പ്‌സ് അധികമായത് കൊണ്ടും കനത്ത മൂഡ് സ്വിംഗ്സ് ഉള്ളത് കൊണ്ടും ഇത്തരത്തിലുള്ള അവഗണനയും ചെറിയ കാര്യങ്ങളിലെ സെൻസിറ്റീവ് ആയ നെഗറ്റീവ് ടച്ച് പോലും അവളെ കാര്യമായി തന്നെ ബാധിക്കുമായിരുന്നു..!!
അവഗണിക്കപ്പെട്ടതിന്റെ വിഷമത്തിൽ ഇടത് കണ്ണിൽ കൂടി ഒഴുകി വന്ന കണ്ണ് നീർ സ്റ്റെല്ല പെട്ടെന്ന് തുടച്ചു നീക്കി..
അറിഞ്ഞു കൊണ്ട് ചെയ്തത് ആണോ എന്ന് അറിയണം അവിടെ നിന്ന് കൊണ്ട് തന്നെ അവൾ തുടർച്ചയായി അവൻറെ ഫോണിലേക്ക് വിളിച്ചപ്പോൾ ഒരു പെൺ ശബ്ദമാണ് മറുപടി നൽകിയത്..
” ഹായ് ദിസ് ഈസ് മോണിക്ക ശിവാസ് പ്രൈവറ്റ് സെക്രട്ടറി.. എന്താണ് കാര്യം..?? ” ആദ്യമായിട്ടായിരുന്നു ശിവയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ മറ്റൊരാൾ എടുക്കുന്നത്.