സമയം പിന്നെയും മുന്നോട്ട് ഓടി കൊണ്ടിരുന്നു…അന്ന് രാത്രിയും പതിവുപോലെ കഴിഞ്ഞു പോയി…
പിറ്റേ ദിവസം സ്റ്റെല്ലാ നേരത്തെ തന്നെ എഴുന്നേറ്റിട്ടുണ്ടായിരുന്നു.. എങ്കിലും വീട്ട് കാര്യങ്ങൾ ഒന്നിലും ശ്രെദ്ധ കൊടുക്കാൻ അവൾക്ക് ആയില്ല…
ഇടക്ക് എപ്പോഴൊ മനസിലായി തലേ ദിവസം മുതൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ട് പ്രതീക്ഷിച്ചത് പോലെ ആ മാസത്ത പീരിയഡ്സിന്റെത് ആയിരുന്നു..
” ആൽബി ഇന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല എനിക്ക് വയ്യാ.. ”
അവൾ തിരികെ വന്ന് പതിയെ ആൽബിയോട് ചേർന്ന് കിടന്നു.
” കുഴപ്പമില്ല..!! നീ കിടന്നോ നമുക്ക് എന്നതേലും ഓർഡർ ചെയ്യാം ”
ആൽബി അവളെ ചേർത്ത് പിടിച്ചു.
” ലേറ്റ് ആവില്ലേ പെണ്ണെ..?? ”
” ആയിക്കോട്ടെ ബാക്കി അപ്പോ നോക്കാം ”
അവൾ അവിടെ തന്നെ കുറച്ച് സമയം കിടന്നു.
അന്നേ ദിവസം 2 മണിക്കൂറോളം ലേറ്റ് ആയിട്ട് ആണ് സ്റ്റെല്ല എത്തിയത് .. തലേദിവസം വാട്സ്ആപ്പിൽ ശിവക്ക് ‘ മീറ്റ് ചെയ്യണം എന്ന് പറഞ്ഞ് മെസ്സേജ് അയച്ചിരുന്നു എങ്കിലും അതിനു ഇതുവരെ മറുപടിയൊന്നും വന്നിട്ടുണ്ടായിരുന്നില്ല ‘
എങ്കിലും ഓഫീസിൽ എത്തുമ്പോൾ എവിടെയെങ്കിലും അവൻ ഉണ്ടാവും എന്ന് അവൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.
പാർക്കിങ്ങിലേക്ക് തന്റെ സ്കൂട്ടി കയറ്റിവെച്ച് അവൾ ഓഫീസിലേക്ക് നടന്നു സ്ഥിരം പോയിന്റിൽ നോക്കിയെങ്കിലും എവിടെയും ശിവ ഉണ്ടായിരുന്നില്ല..
അവന്റെ ഫോണിലേക്ക് വിളിച്ചു നോക്കി എങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല.
അവളുടെ പ്രേതീക്ഷകളെ തകിടം മറിച്ചു കൊണ്ട് തുടർച്ചയായി വന്ന രണ്ടു മൂന്നു ദിവസത്തേക്ക് ശിവയെ ഓഫീസിൽ കണ്ടതേയില്ല..
മെസ്സേജിനും മറുപടിയൊന്നും ഇല്ലാത്തതിനാൽ അവനെ നേരിട്ട് കാണാനായി തന്നെ സ്റ്റെല്ല കാത്തു നിന്നു..!!