” പെണ്ണെ.. നീ ശിവയോട് ഒന്ന് സംസാരിച്ചു നോക്കൂ ചിലപ്പോൾ വേറെ എന്തെങ്കിലും നിൻറെ ഭാഗത്തു മിസ്റ്റേക്ക് വന്നിട്ടുണ്ടെങ്കിലോ.. ?? ”
” സംസാരിച്ചു..!! അങ്ങനെയൊന്നുമില്ല ആൽബി ഞാനെൻറെ വർക്കിന്റെ കാര്യത്തിൽ പക്കാ ആണ്..അറിയാതെ പോലും മിസ്റ്റെക്ക് വന്നാൽ ഞാൻ അത് ഇരുന്ന് കറക്റ്റ് ചെയ്യും.. അപ്പോഴാ.. ”
അവളുടെ മുഖം ഇപ്പോഴും നിരാശയിൽ ആണ്.
” ശരിക്കും ആലോചിച്ച് നോക്ക് ചിലപ്പോൾ ശിവയ്ക്ക് വേണ്ട എന്തെങ്കിലും നീ ചെയ്ത് കൊടുത്ത് കാണില്ല… അതിപ്പോൾ നീ ശ്രദ്ധിക്കാത്ത എന്തെങ്കിലുമൊരു മൈനൂട്ട് പോയിൻറ് ആവാമല്ലോ..?? ”
ദ്വയാർത്ഥത്തിലാണ് അത് പറഞ്ഞതെങ്കിലും അതിന്റെ ഭാവമൊന്നും മുഖത്ത് വരാതിരിക്കാൻ ആൽബി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോൾ സ്റ്റെല്ലയോട് ഇങ്ങനെ സംസാരിക്കുമ്പോൾ പോലും തനിക്കൊരു തരം ലഹരി വരുന്നത് അവൻ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു..
” എന്ത്.. കൊടുത്ത് കാണില്ല എന്ന്..?? ”
സ്റ്റെല്ല എന്തോ ആലോചിച്ച് നിന്ന ശേഷം ആൽബിക്ക് മറുപടി കൊടുത്തു.
” എന്തെങ്കിലും ശിവ നിന്നോട് നേരത്തെ ചെയ്യാനോ അല്ലെങ്കിൽ ആവശ്യപ്പെട്ട എന്തെങ്കിലും കാര്യം ”
സ്റ്റെല്ലയുടെ കൂടെയുള്ള ഈ എലിയും പൂച്ചയും കളി ആൽബി മനസ്സിൽ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
ആൽബി പറഞ്ഞു കഴിഞ്ഞപ്പോൾ സ്റ്റെല്ല എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നത് അവൻ കണ്ടു..
തന്റെ മുന്നിൽ കൊണ്ടു വച്ചിരിക്കുന്ന ചായയിലും ബ്രെഡ് ഓം ലൈറ്റിലുമായിരുന്നു ആൽബിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്.