ഇടക്ക് എപ്പോഴോ ഒരിക്കൽ കൂടി ട്രൈ ചെയ്ത് നോക്കി എങ്കിലും സ്റ്റെല്ലയുടെ ഫോൺ ഓഫ് ആയിരുന്നു..
ആൽബി പുറത്തേക്ക് ഇറങ്ങി ‘ ഒരു സിഗരറ്റ് കത്തിച്ചാലോ എന്ന് ആലോചിച്ചു പിന്നെ വേണ്ട ‘ എന്ന് തീരുമാനിച്ചു.
അപ്പോഴേക്കും കാഷ്വാലിറ്റിയുടെ വാതിൽ തുറന്ന് ഒരു ഡോക്ടർ പുറത്തേക്ക് വന്നു. ” കുഴപ്പമൊന്നുമില്ല ആൽബിൻ.. !! പേടിക്കാൻ മാത്രം ഒന്നും ഇല്ല..”
” താങ്ക് ഗോഡ്..!! എന്താണ് പെട്ടെന്ന് പറ്റിയത് എന്നറിയാമോ ? ”
ആൽബിൻ ദീർഘ ശ്വാസം എടുത്തു വിട്ടു പുറകെ കാര്യം അന്വേഷിച്ചു.
” കറക്റ്റ് പറയാൻ കഴിയില്ല കുറച്ച് സമയം കൂടി കഴിയട്ടെ രണ്ട് മൂന്ന് റിപ്പോർട്ട് കൂടി വരാൻ ഉണ്ടല്ലോ..!! ”
” ഷുവർ സാർ..!! ഞാൻ ഇവിടെ തന്നെ ഉണ്ടാകും ”
ആൽബി ഫോൺ എടുത്തു പോക്കറ്റിലേക്ക് ഇട്ട് റൂമിനകത്തെക്ക് കയറി ബെഡിൽ കിടക്കുന്ന തന്റെ മോൾക്കരിലേക്ക് ഇരുന്നു.
വീണ്ടും തന്റെ ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പറിലേക്ക് ഒന്നുകൂടി വിളിച്ചു നോക്കി അതിൽ നിന്നും മറുപടിക്ക് മാറ്റമില്ല.
അവൻ വാട്സാപ്പിൽ കയറി അവൾക്ക് രണ്ടുമൂന്നു മെസ്സേജ് കൂടി പുറകെ അയച്ചു ശേഷം ബെഡിന് സൈഡിൽ ആയിട്ട് ഇരുന്ന്..
അന്ന മോളുടെ നെറ്റിയിൽ കൂടി വിരൽ ഓടിച്ചു..
ആൽബി ഓരോന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൻറെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങിയത് പ്രതീക്ഷയോടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് നോക്കിയതും സ്ക്രീനിൽ മമ്മി എന്ന്എഴുതി കാണിക്കാൻ തുടങ്ങി.
” ആൽബി മോൾക്ക് എങ്ങനെയുണ്ട്..? ”
” ആ കുഴപ്പമില്ല മമ്മി ഡോക്ടർ നോക്കിയിട്ട് പേടിക്കാൻ മാത്രം ഒന്നുമില്ല എന്നാ പറഞ്ഞേ പിന്നെ ഒരു ടെസ്റ്റ് റിസൾട്ട് വരാനുണ്ട് അതുകൂടി കിട്ടിയാൽ മാത്രമേ കൃത്യമായി പറയാൻ കഴിയൂ..!! ”
ചെറിയ നിരാശയോടെ മമ്മിയോട് അവൻ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.