ശിവയോട് സംസാരിച്ചു കഴിഞ്ഞ് അവൾ നേരെ ക്യാബിനിലേക്ക് വന്നു കയറിയെങ്കിലും മനസ്സാകെ അസ്വസ്ഥമായിരുന്നു.. ലീവ് കഴിഞ്ഞ് ഡ്യൂട്ടിയിലേക്ക് വന്ന കയറിയപ്പോൾ തന്നെയുള്ള ഈ ഒരു അനുഭവം അവൾക്കൊരു നെഗറ്റീവ് വൈബ് ആണ് നൽകിയത്..!!
‘ എന്തായാലും സമയം കിട്ടുമ്പോൾ ഒന്നുകൂടി സംസാരിക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു ‘
ഇതിന് പുറകിൽ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് സോൾവ് ചെയ്താൽ തനിക്ക് തന്നെ പ്രോജക്ട് കിട്ടും..!!!!!!
അതേ സമയം അന്ന മോളെ ഡേ കെയറിൽ ആകിയതിനു ശേഷം തന്റെ ജോലി സ്ഥലത്തേക്ക് കാർ ഓടിക്കുകയായിരുന്നു ആൽബി..
സ്റ്റെല്ലയെ വിളിച്ച് ഫോൺ വെച്ചതിനുശേഷം അവൻറെ മനസ്സിൽ ഒരുപാട് ചിന്തകൾ ഉയർന്നു വന്നിരുന്നു..!!
‘ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും സ്റ്റെല്ലയെ പ്രോജക്ടിൽ നിന്ന് മാറ്റിയത് അടക്കം നോക്കുകയാണെങ്കിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്…
ഊഹം ശരിയാണെങ്കിൽ സ്റ്റെല്ലയും ശിവയും തമ്മിൽ ഇപ്പോൾ ബന്ധം ഉണ്ടാവാൻ സാധ്യതയില്ല.. മാത്രമല്ല അന്നത്തേത് ആദ്യത്തെ വട്ടവും ആയിരിക്കാം.
പിന്നീട് വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതും പള്ളിയിൽ വെച്ചുള്ള ഇമോഷണൽ പ്രകടനങ്ങളും കണക്കിൽ എടുക്കുക ആണെങ്കിൽ അവൾ പിൻവലിഞ്ഞു എന്നും കരുതാം.. !!
സ്റ്റെല്ലയുടെ പിന്മാറലും ഇപ്പോൾ നടക്കുന്ന കാര്യങ്ങളും എല്ലാം കൂടി കൂട്ടി വായിക്കുകയാണെങ്കിൽ പ്രൊജക്റ്റ് ടീം ചെഞ്ച് ശിവയുടെ ഭാഗത്ത് നിന്നുമുള്ള ഒരു ചെറിയൊരു ഡോസ് ആയി കൂട്ടാം..
എന്തായാലും കാര്യങ്ങളുടെ പോക്ക് എങ്ങനെയാണെന്നും എവിടെ വരെ എത്തിയിട്ടുണ്ടെന്നും ആൽബിക്ക് ഐഡിയ കിട്ടുന്നുണ്ടായിരുന്നു..