അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

”  എന്ത് പറ്റി സ്റ്റെല്ല..? ”

” ഒരു മിനിറ്റ് ഒന്ന് വരാമോ..?? ”
അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു അവനെ വിളിച്ച് അപ്പുറത്തേക്ക് മാറിയതും ശിവ ഡോർ അടച്ച് സ്റ്റെല്ലയെ അനുഗമിച്ചു.

”  എന്തിനാണ് എന്നെ പ്രോജക്ടിൽ നിന്ന് മാറ്റിയത്..?? ”

”  പ്രത്യേകിച്ച് ഒന്നുമില്ല..!!  സ്വാമി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടിൽ തന്നെ പോലെ ഒരാളുടെ അസിസ്റ്റ്  ആവശ്യമാണ് എന്ന് തോന്നി.. മാത്രമല്ല  ഇത് ഏകദേശം കമ്പ്ലീറ്റ് ആയതല്ലേ അതുകൊണ്ടാണ് കുറച്ച് ടാസ്ക് ഉള്ളത് തനിക്ക് അസൈൻ
ചെയ്തിരിക്കുന്നത്..”
അവൻ വളരെ കാഷ്വൽ ആയിട്ടാണ് സംസാരിച്ചത്.

” ശിവ എന്നോടു ദേഷ്യം തീർക്കുവാണോ..?? ”  അവളുടെ ചോദ്യത്തിന് ശിവ ആദ്യം ചിരിക്കുക മാത്രമാണ് ചെയ്തത്.

” എന്തിനാണ് എനിക്ക് തന്നോട് ദേഷ്യം..?? ”

” അറിയില്ലേ..?? ”

” ഇല്ല..!!  എൻറെ ഊഹം  ശരിയാണെങ്കിൽ നമ്മളെല്ലാം സംസാരിച്ചു തീർത്തതാണ്. മാത്രമല്ല എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് ഡ്യൂട്ടി ഒർ വർക്ക് സൈഡിൽ കാണിക്കുന്ന ഒരു വ്യക്തിയും അല്ല ഞാൻ. ”
അവൻ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.

”  ഇപ്പോൾ അസൈൻ ചെയ്തിരിക്കുന്ന പ്രോജക്ടിൽ തന്നെ ആവശ്യമുണ്ട് സ്റ്റെല്ല..!!  അല്ലാതെ എനിക്ക് തന്നോട് പേഴ്സനലായി യാതൊരു പ്രേശ്നവും ഇല്ല.. ആൻഡ് ഐ ഹോപ്‌  യു വിൽ ബി ടേക്കിംഗ് കെയർ ഓഫ് താറ്റ്..!! ”
ശിവക്ക് മറുപടിയായി സ്റ്റെല്ല ഒന്നും തന്നെ മിണ്ടിയില്ല.

”   ശരി സ്റ്റെല്ല..!!  എനിക്ക് പോകാൻ സമയമായി നമുക്ക് വരുമ്പോൾ മീറ്റ് ചെയ്യാം ” അതും പറഞ്ഞ് ശിവ കാറിൽ കയറിയതും  അവളുടെ മുന്നിൽ കൂടി അവന്റെ ബിഎംഡബ്ല്യു മുന്നോട്ട് ഇഴഞ്ഞു നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *