” മോളെ എന്താ പറ്റിയെ..?? എന്തെങ്കിലും പ്രശ്നം ഉണ്ടോ..?? ”
അവളുടെ സ്വരത്തിലെ മാറ്റം ആൽബി തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
” ആൽബി ഞാനാകെ ഭ്രാന്ത് പിടിച്ച് നിൽക്കുവാ..!! ”
” എന്നാ പറ്റി ? ”
” ഇവിടെ എൻറെ പ്രോജക്ടിൽ നിന്നും എന്നെ മാറ്റി..!! എനിക്കറിയില്ല ആൽബി എന്റെ ഭാഗത്ത് ഒരു മിസ്റ്റേക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല എന്നോട് ഒരു വാക്കുപോലും പറയാതെയാണ് മാറ്റിയിരിക്കുന്നത്..!! ശിവയെ കണ്ടു സംസാരിക്കണം എന്നാണ് കരുതുന്നത് ”
” നീ അതു തന്നെ ആലോചിച്ചിട്ട് ടെൻഷൻ അടിക്കേണ്ട എന്താണ് കാരണമെന്ന് അന്വേഷിച്ചു നോക്കൂ…?? ഇനി മാറ്റില്ല എന്ന് ആണെങ്കിൽ കിട്ടിയതിൽ വർക്ക് ചെയ്യാൻ നോക്ക്.. ”
” ശരി ഞാൻ എന്തായാലും അന്വേഷിച്ചിട്ട് വിളിക്കാം ”
അവൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ ഫോണിലേക്ക് ശിവയുടെ കോൾ വരുന്നുണ്ടായിരുന്നു പെട്ടെന്ന് ആൽബിയുടെ കോൾ കട്ട് ചെയ്തു സ്റ്റെല്ല ശിവയുടെ കാൾ അറ്റൻഡ് ചെയ്തു.
” ശിവ എവിടെയാ ഉള്ളത് ..?? ”
” ഞാൻ പുറത്തുണ്ട് എന്താ സ്റ്റെല്ല..?? ”
” എനിക്കൊന്ന് കാണേണ്ട കാര്യമുണ്ട്..! അവിടെ തന്നെ നിക്ക് ഞാൻ അങ്ങോട്ട് വരാം ”
അതും പറഞ്ഞു സ്റ്റെല്ല കാൾ കട്ട് ചെയ്തു.
” ആം ഒക്കേ ”
അവൾ പുറത്തേക്കിറങ്ങി വന്നപ്പോഴേക്കും ശിവയുടെ കാർ ഭഗത്ത് എടുത്തുകൊണ്ട് വന്നിട്ടുണ്ടായിരുന്നു.
കാറിന്റെ പാസഞ്ചർ സീറ്റിൽ ആയി മോണിക്കയും ബാക്കിലെ സീറ്റ് തുറന്ന അകത്തേക്ക് കയറാൻ പാകത്തിനായി ഡോറിൽ ചാരി നിൽക്കുന്ന ശിവയും…